ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ സ്വർണ ബോണ്ട് സ്കീമിന്റെ വിൽപ്പന ഇന്നുമുതൽ. സ്വർണത്തിന് മേലുള്ള സർക്കാർ ബോണ്ടുകളാണ് ഇവ. സ്വർണം കൈവശം വെക്കുന്നതിന് പകരം സുരക്ഷിതമായി ഇവ കൈകാര്യം ചെയ്യാം. സ്വർണ േബാണ്ട് സ്കീമിന്റെ 2021-22ലെ നാലാംഘട്ട വിൽപ്പനയാണ് ഇന്നുമുതൽ ആരംഭിക്കുക. ഗ്രാമിന് 4,807 രൂപയാണ് വില. ജൂലൈ 12 മുതൽ 16വരെയാണ് വിൽപ്പന നടക്കുക.
നിക്ഷേപകർക്ക് പണം നൽകി ബോണ്ട് വാങ്ങാം. കാലാവധി പൂർത്തിയാകുേമ്പാൾ ബോണ്ട് പണമാക്കി മാറ്റുകയും ചെയ്യാം.
കേന്ദ്രസർക്കാറിന് വേണ്ടി റിസർവ് ബാങ്കാണ് ബോണ്ടുകൾ വിതരണം ചെയ്യുക. ഓൺലൈനായി അപേക്ഷ നൽകുന്നവർക്കും ഡിജിറ്റൽ ഇടപാടിലൂടെ പണം അടക്കുന്നവർക്കും ഗ്രാമിന് 50 രൂപ ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് ആർ.ബി.െഎ അറിയിച്ചിരുന്നു. അവർക്ക് 4757 രൂപക്ക് ബോണ്ട് ലഭിക്കും.
ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ, തെരഞ്ഞെടുക്കപ്പെട്ട തപാൽ ഓഫിസുകൾ, അംഗീകൃത ഓഹരി വിപണികൾ എന്നിവ വഴി ബോണ്ടുകൾ വാങ്ങാം.
കുറഞ്ഞത് ഒരു ഗ്രാമിന്‍റെ ബോണ്ടിൽ നിക്ഷേപം നടത്തണം. എട്ടുവർഷമാണ് ബോണ്ടിന്‍റെ കാലാവധി. അഞ്ചാംവർഷം മുതൽ എക്സിറ്റ് ഓപ്ഷൻ ലഭിക്കും.
വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പരമാവധി നാലു കിലോ വാങ്ങാം. ട്രസ്റ്റുകൾക്കും മറ്റുള്ളവർക്കും 20 കിലോയുടെ ബോണ്ട് പരമാവധി വാങ്ങാം.
സ്വർണബോണ്ട് വിൽപ്പനയിലൂടെ മാർച്ച് അവസാനം വരെ 25,702 കോടി സമാഹരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.