കേന്ദ്രസർക്കാറിന് കീഴിലുള്ള ഭോപാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിവിധ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു (പരസ്യ നമ്പർ ADM-2(3)/AIMMS Bhopal/Groupc/o2).
ആകെ 357 ഒഴിവുകളുണ്ട്. SC/ST/OBC-NCL/PWBD/EWS വിഭാഗങ്ങളിൽ പെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്. തസ്തികകളും ഒഴിവുകളും.
ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 3/നഴ്സിങ് ഓർഡേർളി-106 ലാബ് അറ്റൻഡന്റ് ഗ്രേഡ് 2-27, വയർമാൻ - 20, സാനിറ്ററി ഇൻസ്പെക്ടർ 13, ഓപറേറ്റർ (ഇ.പി.എം)/ലിഫ്റ്റ് ഓപറേറ്റർ 12, ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫിസർ (റിസപ്ഷനിസ്റ്റ്) 5, ടെക്നീഷ്യൻ (ഗ്യാസ് സ്റ്റിവാർജ്)/ഗ്യാസ്കീപ്പർ 6, ഇലക്ട്രീഷ്യൻ 6, മെക്കാനിക് (AC & റഫ്രിജറേറ്റർ) 6, ഡാർക്ക് റൂം അസിസ്റ്റന്റ് ഗ്രേഡ് 2-5, അസിസ്റ്റന്റ് ലാൻട്രി സൂപ്പർവൈസർ 4, ഡിസ്പെൻസിങ് അറ്റൻഡന്റ് 4, മെക്കാനിക് (ഇ.പി.എം) 4, ലൈബ്രറി അറ്റൻഡന്റ് ഗ്രേഡ്-2 - 3, ഗ്യാസ്/പമ്പ് മെക്കാനിക് 2, ലൈൻമാൻ (ഇലക്ട്രിക്കൽ) 2, ട്രെയിലർ ഗ്രേഡ് 3 - 2, ലാബ് ടെക്നീഷ്യൻ 1, ഫർമ കെമിസ്റ്റ്/കെമിക്കൽ എക്സാമിനർ 1, കോസിങ് ക്ലർക്ക് 1, റൂം അറ്റൻഡന്റ് 1.
യോഗ്യതാമാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം മുതലായ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aiimsbhopal.edu.inൽ ലഭ്യമാണ്. നിർദേശാനുസരണം ഓൺലൈനായി നവംബർ 20വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.