എടപ്പാൾ: കേരള ആരോഗ്യ സർവകലാശാലയുടെ ബി.ഡി.എസ് പരീക്ഷ ഫലത്തിൽ മാണൂർ മലബാർ ദന്തൽ കോളജിലെ എച്ച്. രോഹിണി, കാവ്യാ മോഹൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. 75.80 ശതമാനം മാർക്ക് രോഹിണിക്കും 75.54 ശതമാനം മാർക്ക് കാവ്യക്കും ലഭിച്ചു. 2015ൽ പ്രവേശനം നേടിയവരുടെ പരീക്ഷാ ഫലമാണ് പുറത്തുവന്നത്.
പാലക്കാട് അനുഗ്രഹയിൽ പരേതനായ കെ. ഹരീന്ദ്രനാഥെൻറയും റിട്ട. പ്രഫ. പി.കെ. ഗീതാകുമാരിയുടേയും മകളാണ് രോഹിണി. മലപ്പുറം വെള്ളാഞ്ചേരി പടിക്കൽ വീട്ടിൽ മോഹൻദാസിെൻറയും ഷീബയുടേയും മകളാണ് കാവ്യ.കോളജിനുണ്ടായ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. മീനു മെറി സി. പോൾ പറഞ്ഞു.
മലബാർ ചാരിറ്റബിൾ ആൻഡ് എജ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ മാണൂരിൽ സ്ഥിതി ചെയ്യുന്ന മലബാർ ദന്തൽ കോളജിൽ കഴിഞ്ഞ വർഷം എം.ഡി.എസിന് ഒന്നാമത്തേത് ഉൾെപ്പടെ മൂന്ന് റാങ്ക് ലഭിച്ചിരുന്നു. ജേതാക്കളെ ട്രസ്റ്റ് ചെയർമാൻ ഡോ. സി.പി. ബാവാ ഹാജി അഭിനന്ദിച്ചു. ചൊവ്വാഴ്ച രാവിലെ അനുമോദന യോഗം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.