ആറ്റ്ലീ ഫെർണാണ്ടസ് 

മുഷ്ത്താഖ് ഫോട്ടോഗ്രാഫി അവാർഡ് ആറ്റ്ലി ഫെർണാണ്ടസിന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡിന് ‘മലയാള മനോരമ’ ഫോട്ടോഗ്രാഫര്‍ ആറ്റ്ലി ഫെർണാണ്ടസ്‌ അര്‍ഹനായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ. മുഹമ്മദ്‌കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ല ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്.

പ്രമുഖ ഫോട്ടോഗ്രാഫർമായ പി. മുസ്തഫ, പി.എൻ. ശ്രീവത്സൻ, മുതിർന്ന മാധ്യമപ്രവർത്തകൻ വി.എൻ. ജയഗോപാൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും അറിയിച്ചു.

2023 ഫെബ്രുവരി 20ന് മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച, തിരുവനന്തപുരം ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ എതിരാളിയുടെ ഉറുമി കൊണ്ട് നെറ്റിയിൽ നിന്ന് രക്തം ചിന്തുന്ന മത്സരാർഥിയുടെ ചിത്രമാണ് ആറ്റ്ലിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 

പുരസ്കാരത്തിനർഹമായ ഫോട്ടോ 

 

2022 മുതൽ മലയാള മനോരമയിൽ പ്രവർത്തിക്കുന്ന ആറ്റ്ലി ഇപ്പോൾ കണ്ണൂർ യൂണിറ്റിൽ ഫോട്ടോഗ്രഫറാണ്. 2023ൽ നേവിയുടെ ഫോട്ടോഗ്രഫി പുരസ്കാരം നേടിയിട്ടുണ്ട്. ആലപ്പുഴ സീ വ്യൂ വാർഡ് ആറ്റ്ലി ഡെയ്ലിൽ മാനുവൽ ഫെർണാണ്ടസിന്റെയും മേരിയുടെയും മകനാണ്. 

Tags:    
News Summary - Calicut press club Mushthaq photography award to Atlee Fernandes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.