റോഡിന്റെ ശോച്യാവസ്ഥ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകും; വിദ്യാര്‍ഥികള്‍ തയാറാക്കിയ പഠന റിപ്പോർട്ടിന് സംസ്ഥാന ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം

പട്ടാന്നൂര്‍: ഗതാഗത പ്രശ്നത്തെക്കുറിച്ച് പട്ടാന്നൂര്‍ കെ.പി.സി.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ തയാറാക്കിയ റിസർച്ച് ടൈപ്പ് പ്രോജക്ടിന് എ ഗ്രേഡോടെ സംസ്ഥാന ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു. നേര​ത്തേ പഠന റിപ്പോർട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൈമാറിയിരുന്നു. ശോച്യാവസ്ഥയിലൂടെ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ഇന്ധന നഷ്ടവും അമിതമായ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും സംബന്ധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളായ സി. മുഹമ്മദ് റിഹാന്‍, കെ. കാര്‍ത്തിക് എന്നിവര്‍ അധ്യാപിക സി.കെ. പ്രീതയുടെ മേല്‍നോട്ടത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇരുചക്രവാഹനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന 50 പേരില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതര്‍ക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

ജില്ലാ ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും അധ്യാപക പ്രോജക്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഈ പ്രോജക്ട് റിപ്പോര്‍ട്ട് നേടിയിരുന്നു.

Tags:    
News Summary - Poor road conditions can cause environmental problems; First place in the state science fair for the study report prepared by students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.