പുതുശ്ശേരി: പുതുശ്ശേരി വൃന്ദാവൻ കോളനിയിലെ വീട്ടിൽ സിവിൽ സർവിസ് റാങ്ക് തിളക്കം. റിട്ട. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബാബുരാജിെൻറയും സാമൂഹികക്ഷേമ വകുപ്പ് റിട്ട. ജില്ല പ്രോഗ്രാം ഓഫിസർ ലതാകുമാരിയുടെയും മകൻ നിതിൻ കുന്നേപ്പറമ്പിലാണ് 565ാം റാങ്ക് നേടിയത്.
കേന്ദ്രീയ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ എൻജിനീയറിങ് ബിരുദവും ഖരക്പുർ ഐ.ഐ.ടിയിൽനിന്ന് എം.ടെക് നേടിയ ശേഷം റോബർട്ട്ബോഷ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിവിൽ സർവിസ് ആഗ്രഹം മനസ്സിൽ കയറിയതോടെ ജോലി രാജിെവച്ചു.
സഹോദരി സാന്ദ്രയും സിവിൽ സർവിസിനായി തയാറെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.