മലയാളത്തിൽനിന്ന് ലോകത്തോളം

കയറേണ്ട പടവുകളും നേടേണ്ട ലക്ഷ്യങ്ങളും എട്ടാം തരം മുതൽ നിശ്ചയിച്ചുറച്ചിരുന്നു ഗാർഗി എസ്​. കുമാർ. പൊതുവിദ്യാലയത്തിൽ മലയാളമാധ്യമത്തിലൂടെ പഠിച്ച് മുഴുവൻ വിഷയത്തിലും എ പ്ലസ്​ നേടി. പ്ലസ്​ ടുവിന് മാനവിക വിഭാഗത്തിൽ ഇഷ്​ടപ്പെട്ട വിഷയത്തിനായി തൊട്ടടുത്ത് രണ്ട് പ്ലസ്​ടു സ്​കൂളുണ്ടായിട്ടും 35 കിലോമീറ്റർ ദൂരെയുള്ള സ്​കൂൾ തെരഞ്ഞെടുത്തു. അവിടെനിന്ന് ലോകത്തോളം വളർന്നവളാണ് ഈ പെൺകുട്ടി. ആരാണിവൾ എന്ന് ചോദിക്കും മുമ്പ് മറ്റൊരനുഭവം കൂടി പറയാം. 2000ൽ വടകര ടൗൺ ഹാളിൽ താലൂക്കിലെ മുഴുവൻ എ പ്ലസ്​ നേടിയവർക്കുള്ള അനുമോദനം നടക്കുകയാണ്. അമ്പതിൽതാഴെ കുട്ടികളാണ് അന്ന് അനുമോദനത്തിനായി എത്തിച്ചേർന്നത്. വടകര ഡി.ഇ.ഒ ആയിരുന്ന സുരേന്ദ്രൻ കൗതുകത്തിനായി കുട്ടികളോട് ചോദിച്ചു. നിങ്ങളുടെ കൂട്ടത്തിൽ മാനവിക വിഷയം തെരഞ്ഞെടുത്ത എത്ര പേരുണ്ടെന്ന്. അന്ന് ഒരു കുട്ടി മാത്രമേ എഴുന്നേറ്റ് നിന്നിരുന്നുള്ളു. അത് ഗാർഗിയായിരുന്നു. ബാക്കി എല്ലാവരും സയൻസുകാരായിരുന്നു. 

കോഴിക്കോട് വടകരക്കടുത്ത് പുറമേരിയിലെ അധ്യാപക ദമ്പതികളായ ഡോ. ശശികുമാർ പുറമേരിയുടെയും ആർ. ഷീലയുടെയും മകളാണ് ഗാർഗി. നാദാപുരം ഗവ. യു.പി സ്​കൂളിൽ ചേർന്ന് ൈപ്രമറി പഠനം പൂർത്തിയാക്കി പുറമേരി കടത്തനാട് രാജാസ്​ ഹൈസ്​കൂളിൽനിന്ന് പത്താം ക്ലാസ്​ പൂർത്തിയാക്കിയ ഗാർഗി ത​​െൻറ തുടർപഠനം മന$ശാസ്​ത്രത്തിലായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് ഇഷ്​ടവിഷയമായ മന$ശാസ്​ത്രം അന്വേഷിച്ച്  തിരുവങ്ങർ ഹയർസെക്കൻഡറി സ്​കൂളിലെത്തുന്നത്. അവിടെ ഹ്യുമാനിറ്റീസിന് സൈക്കോളജി ഓപ്ഷൻ വിഷയമുണ്ടായിരുന്നു. പ്ലസ്​ ടുവിനുശേഷം സൈക്കോളജി ബിരുദ പഠനം തൃശൂർ പ്രജ്യോതി നികേതൻ കോളജിൽനിന്ന് പൂർത്തിയാക്കി.
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് ഹെൽത്ത് സൈക്കോളജിയിൽ റാങ്കോടെ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. തമിഴ്നാട്ടിലെ അടയാർ  കാൻസർ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോ ഓങ്കോളജിയിൽ എം.ഫിൽ. ഇപ്പോൾ മുംബൈ ഐ.ഐ.ടിയിൽ ‘കാൻസറിന് കാരണമാകുന്ന ഭക്ഷണശീലങ്ങൾ’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ് ഈ മിടുക്കി. മുംബൈ ഐ.ഐ.ടി യിലെ ഗൈഡ് ഡോ. മിറിൻമയി കുൽക്കർണിയുടെ കീഴിലാണ് ഗവേഷണം.
 
ബിരുദ പഠനകാലത്തുതന്നെ ഗാർഗി അന്വേഷണ കുതുകിയായിരുന്നു. വിവരങ്ങൾ തേടുക എന്നത് ജീവിതലഹരിയായി കൊണ്ടുനടന്നതുകൊണ്ടുതന്നെ അവസരങ്ങൾ ധാരാളം വന്നെത്തി. 
2014ൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ കാൻസർ കോൺഗ്രസിൽ ‘കാൻസറിനെ അതിജീവിച്ച വ്യക്തികളുടെ മാനസികവും സാമൂഹികവുമായ ഘടകങ്ങൾ’ എന്ന പ്രബന്ധം അവതരിപ്പിച്ചു. 26 രാജ്യങ്ങളിലെ 140 പ്രതിനിധികൾ അവതരിപ്പിച്ച പ്രബന്ധങ്ങളിൽ ഗാർഗിയുടേതാണ് മികച്ചതായി ജൂറി തെരഞ്ഞെടുത്തത്. തുടർന്ന് അമേരിക്കയിലെ സ​​െൻറ് അലോഷ്യസ്​ റീജ്യനൽ കാൻസർ ഹോസ്​പിറ്റലിൽ  സൈക്കോ ഓങ്കോളജിസ്​റ്റായി നിയമനം ലഭിച്ചെങ്കിലും തുടർപഠനത്തിനായി അത് ഉപേക്ഷിച്ചു. 
സ്​തനാർബുദവുമായി ബന്ധപ്പെട്ട് 2015ൽ ദുബൈയിൽ നടന്ന കാൻസർ കോൺഗ്രസിൽ പ്രത്യേക ക്ഷണിതാവായി വിഷയം അവതരിപ്പിച്ചിട്ടുണ്ട് ഗാർഗി.  മുംബൈ ഐ.ഐ.ടി യിലെ ഇൻഡസ്​ട്രിയൽ ഡിസൈൻ സ​​െൻററിലെ ഡിസൈൻ ഫാക്കൽറ്റി ജിഷ്ണു കൃഷ്ണയാണ് ഭർത്താവ്. 
Tags:    
News Summary - From Kerala to global level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.