കാട്ടാക്കട: അമ്പതാം വയസ്സിൽ മൂന്നാം റാങ്കോടെ നിയമ ബിരുദം നേടിയ അഡ്വ. ജയശ്രീ ഇന്നുമുതല്‍ കോട്ടണിഞ്ഞ് കോടതിയിലേക്ക്. നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലക്ഷ്യം നേടാനാവുമെന്ന് തെളിയിക്കുകയാണ് നിർധന കുടുംബത്തിലെ ഈ വീട്ടമ്മ.
കുറ്റിച്ചൽ പച്ചക്കാട് ഗോകുലത്തിൽ ഗോപകുമാറിെൻറ ഭാര്യയാണ് ജയശ്രീ. അഭിഭാഷകയാകണമെന്ന കൗമാരകാലത്തെ ആഗ്രഹമാണ് 50ാം വയസ്സിൽ ജയശ്രീ സഫലമാക്കിയത്.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുതവണ ഓണ്‍ലൈനായായിരുന്നു ഹൈകോടതിയില്‍ എന്‍ട്രോള്‍മെൻറ്. അതിനുശേഷം ആദ്യമായി ഹൈകോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന എന്ട്രോള്മെൻറില് ജയശ്രീ ഗൗണണിഞ്ഞു.
ഹോട്ടൽ മാനേജ്മെൻറിന് പഠിക്കുന്ന മക്കളായ ഗോകുലും, യൂനിവേഴ്സിറ്റി കോളജിൽ ഫിസിക്സിൽ ബിരുദ പഠനത്തിന് ചേർന്ന ഗോപികയും കോളജിൽ പോകാനൊരുങ്ങുമ്പോഴാണ് ജയശ്രീയുടെ പഴയകാല സ്വപ്നം ഭർത്താവിനോടും മക്കളോടും പറയുന്നത്.
തച്ചുവേലക്കാരനായ ഭർത്താവ് ഗോപകുമാർ ഭാര്യയുടെ ആഗ്രഹത്തിനൊപ്പം നിന്നു. സാമ്പത്തികമായി പരാധീനതകള്‍ അനുഭവിക്കുമ്പോഴും ഭാര്യയുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഭർത്താവും പിന്തുണയുമായെത്തി.
അങ്ങനെ ജയശ്രീ തിരുവനന്തപുരം േലാ അക്കാദമിയിൽ സായാഹ്ന പഠനത്തിന് ചേർന്നു. കുറ്റിച്ചലിൽനിന്ന് തലസ്ഥാനത്തേക്ക് വൈകീട്ടുള്ള യാത്ര വളരെ പ്രയാസങ്ങളുള്ളതായിരുന്നതായി ജയശ്രീ പറഞ്ഞു. കാട്ടാക്കട ക്രിസ്ത്യൻ കോളജിലാണ് ബിരുദത്തിന് പഠിച്ചത്.
തുടർന്ന് എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം യൂനിവേഴ്സിറ്റി കോളജിൽ. പിന്നാലെ എച്ച്.ഡി.സിയും പാസായി. വിവാഹത്തിന് ശേഷം ഒരു ജോലി നേടുക എന്ന ലക്ഷ്യവുമായി പി.എസ്.സി പരീക്ഷകളില്‍ പയറ്റിയെങ്കിലും വിജയം കണ്ടില്ല.
നാട്ടിലെ കുട്ടികൾക്ക് ട്യൂഷനെടുത്തും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുത്തും ഭര്‍ത്താവിനെ ഒരുകൈ സഹായിച്ചിരുന്നു. പത്തുവര്‍ഷം മുമ്പ് തദ്ദേശസ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥിയായി വാര്‍ഡില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.