ഞങ്ങൾക്ക് പൊലീസുകാരാകണം; പിതാവും അമ്മാവനും ബലാത്സംഗം ചെയ്ത,10ൽ ഉന്നത വിജയം നേടിയ പെൺകുട്ടികൾ പറയുന്നു

ജീവിതത്തിൽ നേരിട്ട കടുത്ത ട്രോമയെ അതിജീവിച്ചാണ് തെലങ്കാനയിലെ ആ രണ്ട് പെൺകുട്ടികൾ 10ാം ക്ലാസ് പരീക്ഷയെഴുതിയത്. ഫലം വന്നപ്പോൾ രണ്ടുപേർക്കും മികച്ച മാർക്കുണ്ട്. 15 വയസുള്ളപ്പോഴാണ് അതിലൊരു പെൺകുട്ടിയെ സ്വന്തം പിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തത്. 2023ലായിരുന്നു ആ പെൺകുട്ടി​യുടെ ജീവിതം മാറ്റിമറിച്ച സംഭവം. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ മുത്തശ്ശി ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തി. ഗർഭം മാസങ്ങൾ പിന്നിട്ടതിനാൽ അലസിപ്പിക്കാനും സാധിക്കുമായിരുന്നില്ല. ഒടുവിൽ ഒമ്പതാം മാസത്തിൽ പെൺകുട്ടി പ്രസവിച്ചു. കുട്ടിയെ ഓർഫനേജിലേക്ക് മാറ്റി. പെൺകുട്ടി പഠനം തുടർന്നു. 5.6 ജി.പി.എ യോടു കൂടിയാണ് അവൾ ഇത്തവണ 10 ാം ക്ലാസ് പാസായത്. കടുത്ത മാനസിക സമ്മർദവും ശാരീരിക പ്രശ്നങ്ങളും പഠിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് പെൺകുട്ടിക്ക് തടസ്സമായില്ല. കുറ്റക്കാരനായ പിതാവിന് കോടതി ജീവപര്യന്തം തടവു വിധിച്ചു. പെൺകുട്ടിക്ക് ഇയാൾ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും വേണം.

അമ്മാവനാൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയാണ് രണ്ടാമത്തേയാൾ. വിവരമറിഞ്ഞപ്പോൾ കുട്ടിയോട് അയിത്തം കൽപിച്ചവരെല്ലാം ഇപ്പോൾ അഭിനന്ദനവുമായി വീട്ടിലെത്തുകയാണ്. പത്താം ക്ലാസ് പരീക്ഷയിൽ 9.3 ജി.പി.എയോടു കൂടിയാണ് ഈ മിടുക്കി ഉന്നത വിജയം നേടിയത്.

രണ്ടുപേർക്കും പൊലീസ് ഓഫിസർമാരാകാനാണ് ആഗ്രഹം. നീതി തേടാൻ അവരെ സഹായിച്ചത് ​മീർപെറ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.

Tags:    
News Summary - Raped by father, uncle, Telangana teens aspire to join police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.