തലതിരിഞ്ഞ കുട്ടികൾ രക്ഷിതാക്കൾക്ക് പലപ്പോഴും തലവേദനയാവാറാണ് പതിവ്. എന്നാൽ, തല തിരിച്ചെഴുതി തലവര തന്നെ മാറ്റിയ ഒരു കൊച്ചു മിടുക്കൻ ഉണ്ടിവിടെ യു.എ.ഇയിൽ. കൊല്ലം ജില്ലയിലെ പാരിപ്പള്ളി എം.ജി.എം കരുണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആദിഷ് സജീവൻ. രാഷ്ട്ര പിതാവ് മഹാത്മജിയുടെ ജീവ ചരിത്രമായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകമാണ് ഈ മിടുക്കൻ പൂർണമായും തലതിരിച്ചെഴുതിയിരിക്കുന്നത്. പ്രതിബിംബ രീതിയിലായതിനാൽ പുസ്തകം വായിക്കണമെങ്കിൽ കണ്ണാടി വെച്ച് നോക്കണം. ഷാർജ പുസ്തകോത്സവത്തിൽ വിത്യസ്തമായ ഈ പതിപ്പ് പ്രദർശനത്തിലെത്തിച്ചിട്ടുണ്ട്. ചെറുപ്പം തൊട്ട് തന്നെ ആദിഷിന്റെ എഴുത്തുകളില്‍ തലതിരിഞ്ഞ രീതി പ്രകടമായിരുന്നു.
പക്ഷെ, ‘തലതിരിഞ്ഞ’വനെ നേരേയാക്കാനൊന്നും രക്ഷിതാക്കൾ തുനിഞ്ഞില്ല. പകരം മകന്റെ പ്രത്യേകമായ വാസനയും താല്പര്യവും പരിപോഷിപ്പിക്കാനായിരുന്നു അവരുടെ തീരുമാനം. കുട്ടിയുടെ കഴിവ് വിത്യസ്തമായ രീതിയില്‍ തന്നെ ഉപയോഗപ്പെടുത്തണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് തലതിരിഞ്ഞ അക്ഷരങ്ങളില്‍ രാഷ്ട്ര പിതാവിന്റെ ആത്മകഥ പുസ്തകം രൂപം കൊള്ളുന്നത്. ആറു മാസത്തെ പരിശ്രമത്തിനൊടുവില്‍ ലോകോത്തര മാതൃകയായ 473 പേജുള്ള പുസ്തകമായി മാറുകയായിരുന്നു. 70 x 80 cm ആണ് പുസ്തകത്തിന്റെ വലിപ്പം.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ വാക്കുകള്‍ ഈ എട്ടുവയസ്സുകാരന് നിഷ്പ്രയാസം തലതിരിച്ചെഴുതാന് കഴിയും. കണ്ണാടിയുടെ സഹായത്താലേ മറ്റുള്ളവര്‍ക്ക് ഈ എഴുത്തുകള്‍ വായിച്ചെടുക്കാന്‍ സാധിക്കൂ എന്നതാണ് ആദിഷിനെ വിത്യസ്ഥനാക്കുന്നത്.
ഈ പുസ്തകത്തിന് ടൈം വേള്‍ഡ് റെക്കോർഡ്, അറേബ്യന്‍ വേള്‍ഡ് റെക്കോർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പാഠപുസ്തകത്തിലെ സത്യപ്രതിജ്ഞ തലതിരിച്ചെഴുതി നിരവധി റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ആദിഷ്. നാട്ടുകാരുടെ സഹായത്തോടെയാണ് ആദിഷ് തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ മേളക്ക് എത്തിയത്. നാട്ടില്‍ ടൈല്‍സ് തൊഴിലാളിയാണ് പിതാവ് സജീവ്. മാതാവ് വിജിതയും അനുജത്തി ആരാധ്യയുമടക്കമുള്ള കുടുംബത്തോടൊപ്പമാണ് ആദിഷ് മേളക്ക് എത്തിയത്. ഇനിയും ഒരുപാട് ഉയരങ്ങള്‍ കൈയടക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തണമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഈ എട്ടുവയസ്സുകാരന് ബാലന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.