മഹാത്മാ ഗാന്ധി സർവ്വകലാശാല ഫിസിക്സ് ബിരുദ പരീക്ഷയിൽ മൂന്നാം റാങ്കുകാരിയുമായ കെ.ആർ. അശ്വതിയെ പ്രാഥമിക വിദ്യാലയത്തിലെ ഗുരുനാഥനായിരുന്ന ശശിധരൻ കല്ലേരി അനുമോദിക്കുന്നു

റാങ്കുകാരിയായ പ്രിയ ശിഷ്യക്ക് അനുമോദനവുമായി ഗുരുനാഥൻ എത്തി

ആലുവ: സർവ്വകലാശാല റാങ്കുകാരിയായ പ്രിയ ശിഷ്യക്ക് അനുമോദനവുമായി പ്രാഥമിക വിദ്യാലയത്തിലെ ഗുരുനാഥൻ എത്തി. ഏലൂർ ഫാക്ട് ഈസ്റ്റേൺ സ്കൂളിലെ തന്‍റെ മൂന്നാം ക്ലാസ് വിദ്യാർഥിനിയും മഹാത്മാ ഗാന്ധി സർവ്വകലാശാല ഫിസിക്സ് ബിരുദ പരീക്ഷയിലെ മൂന്നാം റാങ്കുകാരിയുമായ കെ.ആർ. അശ്വതിയെ അനുമോദിക്കാനാണ് ഗുരുനാഥനായ ശശിധരൻ കല്ലേരി എത്തിയത്.

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ആദ്യമായ് രൂപംകൊണ്ട തിരക്കഥയുടെ രചനയിൽ മുഖ്യ പങ്കു വഹിച്ച കുട്ടിയായിരുന്നു അശ്വതി. മൂന്നാം ക്ലാസിൽ നിന്നും രൂപംകൊണ്ട ഈ തിരക്കഥ പിന്നീട് കൂടു തേടുന്നവർ എന്ന ആദ്യ വിദ്യാലയ സിനിമയായത് 2009 ൽ. തനിക്കൊപ്പം നിന്ന അന്നത്തെ മൂന്നാം ക്ലാസുകാരി റാങ്ക് ജേതാവായതിലുള്ള സന്തോഷം പങ്കു വയ്ക്കാനാണ് മാഷ് എത്തിയത്.

കൂടു തേടുന്നവർ എന്ന സിനിമയിൽ നായികയായിരുന്ന ദിവ്യ ഗോപിനാഥ് ഇന്ന് സിനി ആർട്ടിസ്റ്റാണ്. അശ്വതി കവിതകളും എഴുതാറുണ്ട്. അശ്വതിയുടെ കവിതകൾ പ്രസിദ്ധീകരിക്കാനുള്ള പണിപ്പുരയിലാണ് കല്ലേരി മാഷ് ഇപ്പോൾ.

മുപ്പത്തടം തൈക്കാവ് റോഡിൽ പള്ളത്ത് വീട്ടിൽ എം.ബി. രമേഷ് കുമാർ -പി.ജി. രാജി ദമ്പതികളുടെ മകളാണ് അശ്വതി.

Tags:    
News Summary - teacher came to congratulate the dear student and rank holder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.