ബം​ഗ​ളൂ​രു: പ​രീ​ക്ഷ​ഫീ​സി​ൽ തി​രി​മ​റി; വൈ​സ് പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ കേ​സ്

ബം​ഗ​ളൂ​രു: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ തി​രി​മ​റി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​യു കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ കേ​സ്. ശ്രീ ​ചൈ​ത​ന്യ ടെ​ക്നോ പി.​യു കോ​ള​ജ് ​വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി.​വി. സാം​ബ​ശി​വ റാ​വു​വി​നെ​തി​രെ​യാ​ണ് വ​യ​ലി​കാ​വ​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ള​ജി​ലെ ക​ണ​ക്ക് അ​ധ്യാ​പ​ക​ൻ​കൂ​ടി​യാ​യ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. കോ​ള​ജ് മാ​നേ​ജ​റു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത്.

1750 വി​ദ്യാ​ർ​ഥി​ക​ളു​ള്ള പി.​യു കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് ശേ​ഖ​രി​ക്കാ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ലി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഫീ​സ് വാ​ങ്ങി​യ​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​യാ​ൾ വ്യാ​ജ ര​സീ​താ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഫീ​സ് അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ 23 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജ് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ​ട​ച്ച ര​സീ​തു​മാ​യി കോ​ള​ജി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്താ​വു​ന്ന​ത്. 

Tags:    
News Summary - Bangalore- scam in examination fees-Case against vice principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.