തിരുവനന്തപുരം: ബി.എസ്സി നഴ്സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെൻറ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സമയക്രമം മാറ്റുകയും ഒന്നാം അേലാട്ട്മെൻറ് ഇൗ മാസം 23ന് പ്രസിദ്ധീകരിക്കാനുമുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ പഴയ ഷെഡ്യൂളിൽ തന്നെ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുകയായിരുന്നു.
പ്രവേശന ഷെഡ്യൂൾ ഇതിനനുസൃതമായി പുതുക്കുമെന്ന് എൽ.ബി.എസ് അധികൃതർ അറിയിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിെൻറ ഏതെങ്കിലും ശാഖ വഴിയോ നവംബർ ആറിന് വൈകീട്ട് അഞ്ചിനകം ഫീസ് ഒടുക്കണം. ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെൻറുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽനിന്ന് നീക്കണം.
പുതുതായി പട്ടികയിൽ ചേർക്കപ്പെട്ട കോളജുകളിലേക്ക് ഓപ്ഷനുകൾ നൽകാം.
ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെൻറ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെൻറിന് പരിഗണിക്കപ്പെടുന്നതുമല്ല.
ഫീസ് അടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.