തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2024-2025ലെ പി.ജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ഇ.സിക്ക് തത്തുല്യ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 135 രൂപ, മറ്റുള്ളവര്‍ക്ക് 540 രൂപ എന്നിങ്ങനെയാണ് മാന്‍ഡേറ്ററി ഫീസ്. ഫീസടച്ചവര്‍ അവരുടെ ലോഗിനില്‍ മാന്‍ഡേറ്ററി ഫീസ് റെസിപ്റ്റുണ്ടെന്ന് ഉറപ്പാക്കണം.
മാന്‍ഡേറ്ററി ഫീസ് റെസിപ്റ്റ് ലഭിച്ചാലേ പേമെന്റ് പൂര്‍ത്തിയായതായി പരിഗണിക്കൂ. മാന്‍ഡേറ്ററി ഫീസടക്കാനുള്ള ലിങ്ക് ജൂലൈ 27ന് വൈകീട്ട് അഞ്ചു വരെ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർ അലോട്ട്മെന്റ് പ്രക്രിയയില്‍നിന്ന് പുറത്താകുന്നതുമാണ്.
കേരളത്തിന് പുറത്തുള്ള സര്‍വകലാശാല/സ്ഥാപനങ്ങളില്‍നിന്ന് ബിരുദം നേടിയവര്‍ അതത് സര്‍വകലാശാലകളില്‍നിന്ന് ആ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ബോണാഫൈഡ് സര്‍ട്ടിഫിക്കറ്റ്), അവരുടെ മാര്‍ക്ക്/ഗ്രേഡ് കാര്‍ഡില്‍ മാര്‍ക്ക് ശതമാന വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ മാര്‍ക്ക് ശതമാനവിവരങ്ങള്‍ തെളിയിക്കുന്ന സാക്ഷ്യപത്രം തുടങ്ങിയവ പ്രവേശനസമയത്ത് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.