കേരള പൊലീസിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്ങിൽ പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 583/2024), വനിത പൊലീസ് ബറ്റാലിയനിൽ വനിത പൊലീസ് കോൺസ്റ്റബിൾ (582/2024) തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 31,100-66,800 രൂപ. നേരിട്ടുള്ള നിയമനമാണ്.
പൊലീസ് കോൺസ്റ്റബിൾ തസ്തികക്ക് എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവർക്കാണ് അവസരം. ഉയരം 167 സെ.മീറ്ററിൽ കുറയരുത്. നെഞ്ചളവ് 81 സെ. മീറ്റർ, 5 സെ.മീ വികാസമുണ്ടാവണം. നല്ല കാഴ്ച ശക്തിയുള്ളവരാകണം. വൈകല്യങ്ങൾ പാടില്ല. പ്രായപരിധി 18-26 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
വനിത പൊലീസ് കോൺസ്റ്റബിൾ: യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഉയരം 157 സെ. മീറ്റിറിൽ കുറയരുത്. പട്ടിക വിഭാഗക്കാർക്ക് 150 സെ.മീറ്റർ മതി. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉള്ളവരാകണം. വൈകല്യങ്ങൾ പാടില്ല. പ്രായപരിധി 18-26. നിയമാനുസൃത വയസ്സിളവുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം കൂടുതൽ വിവരങ്ങൾ www.keralapsc.gov.in/notifications-ൽ ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ജനുവരി 29വരെ അപേക്ഷിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.