എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ കൊൽക്കത്തയിൽ ഡ്രൈവർ, യൂട്ടിലിറ്റി ഹാൻഡ് എന്നി തസ്തികകളിലായി 75 ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. ഡ്രൈവർ: 15 ഒഴിവുകൾ. (ജനറൽ -ഒൻപത്, ഒ.ബി.സി -മൂന്ന്, എസ്.സി -മൂന്ന്). ഹെവി മോേട്ടാർ വെഹിക്കിൾ ലൈസൻസും (എച്ച്.എം.വി.എൽ) ലൈറ്റ് കമേഴ്സ്യൽ ട്രാൻസ്പോർട്ട് വെഹിക്കിൾ ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.
എട്ടാംക്ലാസ് വിജയിച്ചിരിക്കണം. വ്യോമയാന മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.
2. യൂട്ടിലിറ്റി ഹാൻഡ്സ്: 60 ഒഴിവുകൾ. (ജനറൽ -32, ഒ.ബി.സി -13, എസ്.സി -13, എസ്.ടി -രണ്ട്). പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് യൂട്ടിലിറ്റി ഹാൻഡ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. െഎ.ടി.െഎ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. വ്യോമയാന മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.
മൂന്നു വർഷത്തേക്കാണ് ആദ്യനിയമനം. പിന്നീട്, പ്രവർത്തനമികവിെൻറ അടിസ്ഥാനത്തിൽ കരാർ നീട്ടാൻ സാധ്യതയുണ്ട്.
ഉയർന്നപ്രായം: ആഗസ്റ്റ് 31ന് 55 വയസ്സാണ് ഉയർന്നപ്രായം. ശമ്പളം: 15,418 രൂപ.
അപേക്ഷിക്കുന്ന വിധം: യോഗ്യരായ അപേക്ഷാർഥികൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന അപേക്ഷഫോറം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇൻറർവ്യൂവിന് ഹാജരാകണം. ഒക്ടോബർ 30ന് രാവിലെ 10 മുതൽ രണ്ടുവരെയാണ് വാക് ഇൻ ഇൻറർവ്യൂ/ട്രേഡ് ടെസ്റ്റ്.
സ്ഥലം: എയർ ഇന്ത്യ ഒാഫിസ്, എയർ ഇന്ത്യ എൻജിനീയറിങ് കോംപ്ലക്സ്, എച്ച്.ആർ യൂനിറ്റ്, എ.പി.യു സെൻറർ, എൻ.ടി.എ (ന്യൂ ടെക്നിക്കൽ ഏരിയ), ദം ദം, കൊൽക്കത്ത -700052. കൂടുതൽ വിവരങ്ങൾ
http://www.airindia.in/careers.htm ൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.