ബാങ്ക് ​പ്രബേഷനറി ഓഫിസർ/ മാനേജ്മെന്റ് ​​െട്രയിനി

രാജ്യത്തെ 11 കേന്ദ്ര പൊതുമേഖല ബാങ്കുകളിലേക്ക് പ്രബേഷനറി ഓഫിസർ/മാനേജ്മെന്റ് ട്രെയിനി തസ്തികകളിൽ പൊതു റിക്രൂട്ട്മെന്റിനായി ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു. ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂ​ക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, യൂനിയർ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിൽ 2025-26 വർഷത്തേക്കാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ibps.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ആകെ 4455 ഒഴിവുകൾ. ഓരോ ബാങ്കിലും ലഭ്യമായ ഒഴിവുകൾ വിജ്ഞാപനത്തിലുണ്ട്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദമുണ്ടായിരിക്കണം. പ്രായം 1.8.2024ൽ 20 വയസ്സ് . 30 വയസ്സ് കവിയരുത്. 2.8.1994ന് മുമ്പോ 1.8.2004ന് ശേഷമോ ജനിച്ചവരാകരുത്.സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 850 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ മതി. ബാങ്ക് ട്രാൻസാക്ഷൻ/ഇന്റിമേഷൻ ചാർജ് കൂടി നൽകേണ്ടതുണ്ട്. ആഗസ്റ്റ് 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

സെലക്ഷൻ: ഒബ്ജക്ടിവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷ, ഒബ്ജക്ടിവ് ആൻഡ് ഡിസ്​ക്രിപ്റ്റിവ് മാതൃകയിലുള്ള മെയിൻ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

പ്രിലിമിനറി പരീക്ഷയിൽ 100 ചോദ്യങ്ങൾ, 100 മാർക്കിന്. സമയം ഒരുമണിക്കൂർ. ഇതിൽ മിനിമം കട്ട് ഓഫ് മാർക്ക് നേടുന്നവരെ മെയിൻ പരീക്ഷക്ക് ക്ഷണിക്കും. റീസണിങ് ആൻഡ് കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ എന്നിവയിലായി 155 ചോദ്യങ്ങൾ 200 മാർക്കിന്, മൂന്നുമണിക്കൂർ സമയം. കട്ട് ഓഫ് സ്കോർ നേടുന്നവരെ ഇന്റർവ്യൂ നടത്തി മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം.

കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, ​കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ലക്ഷദ്വീപിൽ കവരത്തി പരീക്ഷാകേന്ദ്രങ്ങളാണ്.

Tags:    
News Summary - Bank Probationary Officer/ Management Trainee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.