ആണവോർജ കോർപറേഷനിൽ സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്

ആണവോർജ കോർപറേഷൻ ഉത്ത​ർപ്രദേശിലെ നറോറ അറ്റോമിക് പവർ സ്റ്റേഷനിലേക്ക് ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. (പരസ്യനമ്പർ NAPS/HRM/01/2024).

നഴ്സ്-ഗ്രേഡ് എ: ഒഴിവ് ഒന്ന്. യോഗ്യത: നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ മൂന്നുവർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്‍സി നഴ്സിങ്. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുണ്ടായിരിക്കണം. പ്രായപരിധി 18-30.

സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവുകൾ 12. (മെക്കാനിക്കൽ 5, ഇലക്ട്രിക്കൽ 3, ഇലക്ട്രോണിക്സ് 1), യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ/തത്തുല്യം. പ്രായം 18-25.

ബി.എസ്‍സി (ഫിസിക്സ്): ഒഴിവുകൾ മൂന്ന്. യോഗ്യത: ഫിസിക്സ് മുഖ്യവിഷയമായും കെമിസ്ട്രി/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ടോണിക്സ്/കമ്പ്യൂട്ടർ സയൻസ് സബ്സിഡിയറിയായും പഠിച്ച് 60 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്‍സി ബിരുദം. പ്രായം 18-25.

എക്സ്റേ ടെക്നീഷ്യൻ ഗ്രേഡ്-സി: ഒഴിവ് ഒന്ന്. യോഗ്യത: ശാസ്ത്രവിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു + ഏകവർഷ മെഡിക്കൽ റേഡിയോഗ്രാഫി/എക്സ്റേ ടെക്നിക് ട്രേഡ് സർട്ടിഫിക്കറ്റ്, രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-25 .

സ്റ്റൈപൻഡറി ട്രെയിനി:-ഒഴിവുകൾ-ഫിറ്റർ 10, ഇലക്ട്രീഷ്യൻ 8, ഇൻസ്ട്രുമെന്റേഷൻ 13. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം (സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കുണ്ടാകണം). ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റ് വേണം. പ്രായം 18-24.

സ്റ്റൈപൻഡറി ട്രെയിനി/ഓപറേറ്റർ:-ഒഴിവുകൾ 29. യോഗ്യത: ശാസ്ത്രവിഷയങ്ങ​ളോടെ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) പ്ലസ് ടു/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. പ്രായം 18-24.

വിശദവിവരങ്ങൾ www.npci/careers.co.inൽ ലഭിക്കും. അപേക്ഷാഫീസ് 150 രൂപ. എക്സ്റേ ടെക്നീഷ്യൻ, സ്റ്റൈപൻഡറി ട്രെയിനി തസ്തികകൾക്ക് 100 രൂപ. ഡബിറ്റ്/ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടക്കാം. ആഗസ്റ്റ് അഞ്ചള വൈകീട്ട് നാലു മണിവരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

പരിശീലനകാലം തസ്തികകൾക്കനുസൃതമായി 20,000 രൂപ മുതൽ 26,000 രൂപ വരെ പ്രതിമാസം സ്റ്റൈപൻഡ് ലഭിക്കും.

പരിശീലനം പൂർത്തിയാവുമ്പോൾ നഴ്സിന് 67,350 രൂപയും സയന്റിഫിക് അസിസ്റ്റന്റ് തസ്തികക്ക് 53,100 രൂപയും ടെക്നീഷ്യൻ തസ്തികക്ക് 32,550 രൂപയും എക്സ്റേ ടെക്നീഷ്യൻ തസ്തികക്ക് 38,250 രൂപയും പ്രതിമാസം ശമ്പളം ലഭിക്കും.

Tags:    
News Summary - Stipendiary Trainee/Scientific Assistant in Atomic Energy Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.