പി.എസ്.സി അറിയിപ്പുകൾ

ഒ.എം.ആർ പരീക്ഷ കേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം: കൊല്ലം, കണ്ണൂർ ജില്ലകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്​തികയിലേക്ക് ആഗസ്റ്റ്​ 17ന് ഉച്ചക്ക്​ 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷക്ക്​ വയനാട് ജില്ലയിൽ എസ്​.കെ.എം.ജെ എച്ച്.എസ്​.എസ് (പ്ലസ് ​ടു വിഭാഗം) കൽപറ്റ, വയനാട് എന്നീ പരീക്ഷ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പർ 1298142 മുതൽ 1298289 വരെയുള്ള ഉദ്യോഗാർഥികൾ ജി.വി.എച്ച്.എസ്​.എസ്​ മുണ്ടേരി, കൽപറ്റ, വയനാട് കേന്ദ്രത്തിൽ പഴയ അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം.

അഭിമുഖം

വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ്​ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്​തികയിലേക്ക് ആഗസ്റ്റ്​ 21, 22, 23 തീയതികളിൽ പി.എസ്​.സി ജില്ല ഓഫിസിലും ആഗസ്​റ്റ്​ 22ന് പി.എസ്​.സി കോഴിക്കോട് മേഖല ഓഫിസിലും അഭിമുഖം നടത്തും.

ആലപ്പുഴ ജില്ലയിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ്​ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്​തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം ആഗസ്​റ്റ്​ 29, 30 തീയതികളിൽ പി.എസ്​.സി ജില്ല ഓഫിസിലും 30ന് കൊല്ലം മേഖല ഓഫിസിലും നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0477 2264134.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്​കൂൾ ടീച്ചർ (ജൂനിയർ) സോഷ്യോളജി (കാറ്റഗറി നമ്പർ 733/2021) തസ്​തികയിലേക്ക് ആഗസ്​റ്റ്​ 29, 30 തീയതികളിൽ രാവിലെ 7.30നും 10നും പി.എസ്.സി ആസ്​ഥാന ഓഫിസിൽ പ്രമാണപരിശോധനയും അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).

അർഹതനിർണയ പരീക്ഷ

കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍റ്​ ബോർഡിൽ താഴ്ന്ന തസ്​തികയിൽ ജോലി ചെയ്യുന്നവരിൽനിന്ന്​ ലൈവ്സ്റ്റോക് ഇൻസ്​പെക്ടർ/ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 1/2024) ആകുന്നതിന്​ ആഗസ്റ്റ്​ 22ന് നടത്തുന്ന അർഹതനിർണയ പരീക്ഷയുടെ (ഓൺലൈൻ) അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ച തീയതിയിലും സമയത്തും സ്​ഥലത്തും പരീക്ഷക്ക്​ ഹാജരാകണം.

Tags:    
News Summary - PSC Notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.