സെയിലില്‍ 126 ഓപറേറ്റര്‍, അറ്റന്‍ഡന്‍റ് കം ടെക്നീഷ്യന്‍

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ പ്ളാന്‍റില്‍ 126 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി, അറ്റന്‍ഡന്‍റ് കം-ടെക്നീഷ്യന്‍ ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവ്.
ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി
കെമിക്കല്‍ (7), ഇലക്ട്രിക്കല്‍ (35), മെക്കാനിക്കല്‍ (25), മെറ്റലര്‍ജി (15), സെറാമികസ് (2) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത-മെട്രിക്കുലേഷനും ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി, സെറാമിക്സ് എന്നീ ട്രേഡുകളില്‍ എന്‍ജിനീയറിങ് ഡിപ്ളോമയും. പ്രായപരിധി-28 വയസ്സ്.
അറ്റന്‍ഡന്‍റ് കം ടെക്നീഷ്യന്‍ ട്രെയിനി
ഇത് എസ്.ടി വിഭാഗത്തിലുള്ളവര്‍ക്കായുള്ള പ്രത്യേക റിക്രൂട്ട്മെന്‍റാണ്.
ഇലക്ട്രീഷ്യന്‍ (14), മെഷനിസ്റ്റ് (5), വെല്‍ഡര്‍ (6), ഫിറ്റര്‍ (11), റിഗര്‍ (6) എന്നിങ്ങനെയാണ് ഒഴിവുകള്‍.
മെട്രിക്കുലേഷനും ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, ഫിറ്റര്‍, വെല്‍ഡര്‍, റിഗര്‍ ട്രേഡുകളില്‍ ഐ.ടി.ഐ ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി-28. ശാരീരിക യോഗ്യത- ഉയരം-പുരുഷന്മാര്‍ക്ക് 150 സെ.മീ., സ്ത്രീകള്‍ക്ക് 143 സെ.മീ, തൂക്കം-പുരുഷന്മാര്‍ക്ക്-45 കി.ഗ്രാം, സ്ത്രീകള്‍ക്ക്-35 കി.ഗ്രാം.
എഴുത്തുപരീക്ഷ, സ്കില്‍ ടെസ്റ്റ്/ ട്രേഡ് ടെസ്റ്റ് വഴിയായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടുവര്‍ഷം പരിശീലനമായിരിക്കും. ഓപറേറ്റര്‍-കം-ടെക്നീഷ്യന്‍ ട്രെയിനിയായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനത്തിന്‍െറ ആദ്യ വര്‍ഷം 10,700 രൂപയും രണ്ടാം വര്‍ഷം 12,200 രൂപയും സ്റ്റൈപന്‍ഡ് ലഭിക്കും.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 16,800-24,110 നിരക്കില്‍ ശമ്പളം ലഭിക്കും.അറ്റന്‍ഡന്‍റ് കം ടെക്നീഷ്യന്‍ ട്രെയിനിയായി നിയമിക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷം 8600 രൂപയും രണ്ടാം വര്‍ഷം 10,000 രൂപയും ലഭിക്കും. പരിശീലനത്തിനുശേഷം 15,830-22,150 നിരക്കില്‍ ശമ്പളം ലഭിക്കും.
ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ഫീസുള്ളൂ. 250 രൂപയാണ് ഫീസ്.
www.onlinesbi.com വഴി ഓണ്‍ലൈനായി ഫീസടച്ച ശേഷം www.sail.co.in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 17 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.