തൃശൂർ: പോളിടെക്നിക് പഠനത്തിൽ ഇടം പിടിച്ച് സഹകരണമേഖലയിലെ നാല് എൻജിനിയറിങ് കോളജുകളും. സ്ഥലസൗകര്യമുള്ള എൻജിനിയറിങ് കോളജുകളിൽ മാനദണ്ഡങ്ങൾ പാലിച്ച് പോളി പഠനത്തിന് അംഗീകാരം നൽകാമെന്ന ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷെൻറ (എ.ഐ.സി.ടി.ഇ) നിർദേശമനുസരിച്ചാണ് കോഴ്സുകൾ അനുവദിച്ചത്. കോർപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷനു (കേപ്പ്) കീഴിലെ പത്തനാപുരം, ആറൻമുള, പുന്നപ്ര, വടകര എന്നിവിടങ്ങളിലെ എൻജിനിയറിങ് കോളജുകളിലാണ് 60 സീറ്റുകൾ വീതം അനുവദിച്ചത്.
റിന്യുവബ്ൾ എനർജി, റോബോട്ടിക് പ്രൊസസ് ഓട്ടോമേഷൻ, ക്ലൗഡ് കംപ്യൂട്ടിങ് ആൻഡ് ബിഗ് ഡാറ്റ, സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, കമ്യൂണിക്കേഷൻ ആൻഡ് കമ്പ്യൂട്ടർ നെറ്റ്വർക്കിങ്, ഓട്ടോമേഷൻ റോബാടിക്സ് എന്നീ ന്യൂജൻ കോഴ്സുകളാണുള്ളത്.അപേക്ഷ ക്ഷണിച്ച് അംഗീകാരം കിട്ടിയ ശേഷം ഈ 360 സീറ്റുകൾ കൂട്ടിച്ചേർക്കുകയായിരുന്നു. കൂടാതെ നെടുപുഴ ഗവ. വിമൻസ് പോളിയിൽ സിവിൽ, മട്ടന്നൂർ ഗവ. പോളിയിൽ സിവിൽ, ഇലക്ട്രിക്കൽ, പുറപ്പുഴ ഗവ. പോളിയിൽ മെക്കാനിക്കൽ എന്നീ ബ്രാഞ്ചുകളും അനുവദിച്ചു.
ഇത്തവണ പോളി പ്രവേശനത്തിൽ റെക്കോഡ് അപേക്ഷകളാണ്-82,000. കഴിഞ്ഞവർഷം 62,000 ആയിരുന്നു. പ്ലസ് വൺ അപേക്ഷക്ക് മുമ്പ് പ്രവേശന നടപടി തുടങ്ങിയതിനാലാണ് വർധന. ആദ്യഘട്ട അലോട്ട്മെൻറ് വ്യാഴാഴ്ച പൂർത്തീകരിച്ചു.
സർക്കാർ പോളികളിൽ 12,040, ഐ.എച്ച്.ആർ.ഡി-1790, കേപ്പ്-360, സ്വാശ്രയ പോളി-5635 സീറ്റുകളാണുള്ളത്. രണ്ടാം അലോട്ട്മെൻറ് 14ന് പ്രസിദ്ധീകരിക്കും.
17 വരെ പ്രവേശനം നടത്തുമെന്ന് പ്രവേശനചുമതലയുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ചിലെ െഡപ്യൂട്ടി ഡയറക്ടർ ചന്ദ്രകാന്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.