കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2022-23 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജുകളിൽ സമാന കോഴ്സുകളിൽ പഠിക്കുന്നവരെയും പരിഗണിക്കും. പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ട.
നിശ്ചിത ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ വിജയിക്കണം. വിജ്ഞാപനം https://scholarship.kshec.kerala.gov.inൽ. മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. രേഖകൾ സഹിതം അപേക്ഷയുടെ പകർപ്പ് പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമർപ്പിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അർഹർക്ക് ബാങ്ക് വഴി തുക ലഭിക്കും. ഒന്നാം വർഷം 12,000 രൂപ, രണ്ടാം വർഷം 18,000 രൂപ, മൂന്നാം വർഷം 24,000 രൂപ ബിരുദപഠനത്തിന് സ്കോളർഷിപ് ലഭിക്കും. ബിരുദാനന്തര ബിരുദ തുടർപഠനത്തിന് ഒന്നാംവർഷം 40,000 രൂപ, രണ്ടാം വർഷം 60,000 രൂപ എന്നിങ്ങനെ ലഭിക്കും.
പൊതുവിഭാഗത്തിന് 50 ശതമാനം, ഒ.ബി.സി 27 ശതമാനം, ബി.പി.എൽ 10 ശതമാനം, എസ്.സി/എസ്.ടി 10 ശതമാനം, ഫിസിക്കലി ചലഞ്ച്ഡ് മൂന്നു ശതമാനം എന്നിങ്ങനെ സ്കോളർഷിപ്പുകൾ വിഭജിച്ചുനൽകും. തുടർവർഷങ്ങളിൽ സ്കോളർഷിപ് പുതുക്കുന്നത് അക്കാദമിക് മികവ് വിലയിരുത്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.