സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2024 -25 വർഷത്തെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ അപേക്ഷകൾ ക്ഷണിച്ചു. താഴെ പറയുന്ന 16 കോഴ്സുകളിലേക്കാണ് പ്രവേശനം.
ഡിപ്ലോമ കോഴ്സുകൾ: ഫാർമസി (ഡി.ഫാം), ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.എ), മെഡിക്കൽ ലബോറട്ടറി ടെക്നോളി (ഡി.എം.എൽ.ടി), റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറപ്പി ടെക്നോളജി (ഡി.ആർ.ആർ.ടി), റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.ടി), ഓഫ്താൽമിക് അസിസ്റ്റന്റ്സ് (ഡി.ഒ.എ), ഡെന്റൽ മെക്കാനിക്സ് (ഡി.എം.സി), ഡെന്റൽ ഹൈജിനിസ്റ്റ് (ഡി.എച്ച്.സി), ഓപറേഷൻ തിയറ്റർ ആൻഡ് അനസ്ത്യേഷ്യ ടെക്നോളജി (ഡി.ഒ.ടി.എ.ടി), കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി.സി.വി.ടി), ന്യൂറോ ടെക്നോളജി (ഡി.എൻ.ടി), ഡയാലിസിസ് ടെക്നോളജി (ഡി.ഡി.ടി), എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.ടി), ഡെന്റൽ ഓപറേറ്റിങ് റൂം അസിസ്റ്റന്റ് (ഡി.എ), റെസ്പറേറ്ററി ടെക്നോളജി (ഡി.ആർ), സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്മെന്റ് ടെക്നോളജി (ഡി.എസ്.എസ്).
വിദ്യാഭ്യാസ യോഗ്യത: ഫാർമസി ഡിപ്ലോമ -ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് ഐച്ഛിക വിഷയങ്ങളായി ഹയർ സെക്കൻഡറി/ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം.
ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ്, പാരാമെഡിക്കൽ കോഴ്സുകൾ -ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ മൊത്തം 40 ശതമാനം മാർക്കിൽ കുറയാത്ത ഹയർ സെക്കൻഡറി/ പ്ലസ് ടു/ വി.എച്ച്.എസ്.ഇ തത്തുല്യപരീക്ഷ വിജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്.
ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ, മെയിന്റനൻസ് ആൻഡ് ഓപറേഷൻ ഓഫ് ബയോ മെഡിക്കൽ എക്വിപ്മെന്റ്, ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്നോളജി വിഷയങ്ങളിൽ വി.എച്ച്.എസ്.ഇ പരീക്ഷ പാസായവർക്ക് ഡി.എം.എൽ.ടി, ഡി.ഒ.ടി.ടി, ഡി.സി.വി.ടി കോഴ്സുകളിൽ സംവരണമുണ്ട്.
പ്രായം 31.12.2024ൽ 17 വയസ്സ് പൂർത്തിയാകണം. ഉയർന്ന പരിധിയില്ല.
എല്ലാ കോഴ്സുകൾക്കും ഓൺലൈനായി www. lbscentre.kerala.gov.inൽ ഒറ്റ അപേക്ഷ നൽകിയാൽ മതി. വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് വെബ്സൈറ്റിലുണ്ട്.
അപേക്ഷ ഫീസ്: പൊതു വിഭാഗത്തിന് 600 രൂപ, പട്ടികജാതി/ വർഗ വിഭാഗത്തിന് 300 രൂപ മതി. ഓൺലൈൻ മുഖേനയോ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖ വഴിയോ ഫീസ് അടക്കാം. ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം.
റാങ്ക് ലിസ്റ്റ്: യോഗ്യത പരീക്ഷകൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ രണ്ട് റാങ്ക് ലിസ്റ്റുകൾ തയാറാക്കും. റാങ്ക് ലിസ്റ്റ് ഒന്ന് ഡി.ഫാം കോഴ്സിലേക്കാണ്. യോഗ്യത പരീക്ഷയുടെ രണ്ടാം വർഷത്തെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക.റാങ്ക് ലിസ്റ്റ് രണ്ട് പാരാമെഡിക്കൽ കോഴ്സുകൾക്കാണ്. യോഗ്യത പരീക്ഷയുടെ രണ്ടാം വർഷത്തെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുക.
റാങ്ക് ലിസ്റ്റിൽ സ്ഥാനംപിടിക്കുന്നവർക്ക് ഓൺലൈനായി സ്ഥാപന/ കോഴ്സ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക സമയവും സൗകര്യവും ലഭിക്കും. എൽ.ബി.എസ് സെന്ററാണ് അലോട്ട്മെന്റ് നടത്തുന്നത്.
കോഴ്സ് കാലാവധി: റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറപ്പി ഡിപ്ലോമ കോഴ്സ് -മൂന്നു വർഷം, ഫാർമിസി ഡിപ്ലോമ -രണ്ടു വർഷവും മൂന്നു മാസവും. മറ്റെല്ലാ കോഴ്സുകളുടെയും കാലാവധി രണ്ടു വർഷം. സർക്കാർ/ സ്വാശ്രയസ്ഥാപനങ്ങളിലെ കോഴ്സ് ഫീസും സ്പെഷൽ ഫീസും പ്രോസ്പെക്ടസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.