കണ്ണൂരിലെ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ് നടത്തുന്ന ബി.എസ്സി നഴ്സിങ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്സുകളിൽ പ്രവേശനത്തിന് എൽ.ബി.എസ് സെൻറർ നവംബർ 24 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫീസ് 600 രൂപ. പട്ടികജാതി /വർഗത്തിന് 300 രൂപ മതി.
വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും പ്രവേശന വിജ്ഞാപനവും www.lbscentre.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം പാസ്വേഡും രജിസ്ട്രേഷൻ ഐഡിയും ഉപയോഗിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഹാർഡ് കോപ്പി എൽ.ബി.എസ് സെൻററിലേക്ക് അയക്കേണ്ടതില്ല.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ (പ്ലസ് ടു) പാസായവർക്കാണ് അപേക്ഷിക്കാവുന്നത്. SEBC വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് മിനിമം പാസ്മാർക്ക് മതിയാകും.
യോഗ്യതപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് അവസാന വർഷം ലഭിച്ച ആകെ മാർക്ക് പരിഗണിച്ച് അഡ്മിഷനായുള്ള റാങ്ക്ലിസ്റ്റ് തയാറാക്കും. ഓരോ കോഴ്സിനും പ്രത്യേകം റാങ്ക്ലിസ്റ്റ് ഉണ്ടാകും. റാങ്കും കോഴ്സ് ഒാപ്ഷനും കണക്കിലെടുത്താണ് സീറ്റ് അലോട്ട്മെൻറ്. ഓരോ കോഴ്സിനും 50 സീറ്റുകൾ വീതമാണുള്ളത്. നാലു വർഷത്തെ ഫുൾടൈം കോഴ്സുകളാണിത്.
60 ശതമാനം സീറ്റുകളിൽ സ്റ്റേറ്റ് മെറിറ്റിലും 30 ശതമാനം സീറ്റുകളിൽ SEBC വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകളിൽ പട്ടികജാതി/വർഗ വിദ്യാർഥികൾക്കും പ്രവേശനമുണ്ടാവും.
ബി.എസ്സി നഴ്സിങ് ആയുർവേദ കോഴ്സിൽ ഗവൺമെൻറ് മെറിറ്റ് സീറ്റുകളിലെ ട്യൂഷൻ ഫീസ് 50,000 രൂപയും സ്പെഷൽ ഫീസ് ആദ്യ വർഷം 25,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 20,000 രൂപ വീതവുമാണ്.
ബി.ഫാം ആയുർവേദ കോഴ്സിൽ ട്യൂഷൻ ഫീസ് 60,000 രൂപയും സ്പെഷൽ ഫീസ് ആദ്യവർഷം 30,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 25,000 രൂപ വീതവുമാണ്. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.inൽ ലഭി ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.