വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള തൊഴിലാളിക്ഷേമ ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വര്‍ഷത്തില്‍ എട്ട്, ഒമ്പത്, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്, പ്ലസ് വണ്‍, ബി.എ, ബി.കോം, ബി.എസ്.സി, എം.എ, എം.കോം (പാരലല്‍ കോളജില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യൂ, എം.എസ്.സി, ബി.എഡ്, പ്രൊഫഷണല്‍ കോഴ്സുകളായ എഞ്ചിനീയറിങ്, എം.ബി.ബി.എസ്, ബി.ഡി.എസ്, ഫാം ഡി, ബി.എസ്.സി നഴ്സിംഗ്, പ്രൊഫഷണല്‍ പി.ജി കോഴ്സുകള്‍, പോളിടെക്നിക് ഡിപ്ലോമ, റ്റി.റ്റി.സി, ബി.ബി.എ, ഡിപ്ലോമ ഇന്‍ നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍, എം.സി.എ, എം.ബി.എ, പി.ജി.ഡി.സി.എ, അഗ്രിക്കള്‍ച്ചറല്‍, വെറ്റിനറി, ഹോമിയോ, ബി.ഫാം, ആയുര്‍വേദം, എല്‍.എല്‍.ബി, ബി.ബി.എം, ഫിഷറീസ്, ബി.സി.എ, ബി.എല്‍.ഐ.എസ്.സി, എച്ച്.ഡി.സി ആന്‍ഡ് ബി.എം, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്, സി.എ ഇന്‍ര്‍മീഡിയേറ്റ്, മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

മുന്‍അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം www.labourwelfarefund.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ 20ന് മുമ്പ് അപേക്ഷിക്കേണ്ടതാണെന്ന് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമീഷണര്‍ അറിയിച്ചു.

Tags:    
News Summary - Applications invited for educational benefit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.