എൻ.എൽ.സിയിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ ​അപ്രന്റീസ്; 210 ഒഴിവ്

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ൻ.​എ​ൽ.​സി ഇ​ന്ത്യ ലി​മി​റ്റ​ഡ്, നെ​യ് വേ​ലി അ​പ്ര​ന്റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​നം.

ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്റീ​സ് -ഒ​ഴി​വു​ക​ൾ-181 (ബി.​ഫാം-5 , ബി.​കോം-51, ബി.​എ​സ്‍സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്-56, ബി.​സി.​എ-25, ബി.​ബി.​എ-35, ബി.​എ​സ്‍സി ജി​യോ​ള​ജി-4, കെ​മി​സ്ട്രി-4). പ്ര​തി​മാ​സ സ്റ്റൈ​പ​ൻ​ഡ് -ബി.​ഫാം-15028 രൂ​പ. മ​റ്റ് ബി​രു​ദ​ക്കാ​ർ​ക്ക് 12,424 രൂ​പ.

ടെ​ക്നീ​ഷ്യ​ൻ അ​പ്ര​ന്റീ​സ്-​ഒ​ഴി​വു​ക​ൾ-29. (ഡി.​ഫാം-4, ഡി​പ്ലോ​മ മെ​ഡി​ക്ക​ൽ ലാ​ബ് ടെ​ക്നോ​ള​ജി-9, എ​ക്സ്റേ ടെ​ക്നീ​ഷ്യ​ൻ-5, കാ​റ്റ​റി​ങ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്റ്-11. പ്ര​തി​മാ​സ സ്റ്റൈ​പ​ൻ​ഡ്-12,524 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ അ​പ്ര​ന്റീ​സ് വി​ജ്ഞാ​പ​നം www.nlcindia.in/careers ൽ ​ല​ഭി​ക്കും. (പ​ര​സ്യ​ന​മ്പ​ർ L&DC.3B /2024) ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 6 വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് എ​ടു​ത്ത് ഒ​പ്പു​വെ​ച്ച് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ത​പാ​ൽ​വ​ഴി ന​വം​ബ​ർ 13ന് ​വൈ​കീ​ട്ട് അ​ഞ്ച് മ​ണി​ക്ക് മു​മ്പ് ല​ഭി​ക്ക​ത്ത​ക്ക​വി​ധം അ​യ​ക്കേ​ണ്ട​താ​ണ്.

Tags:    
News Summary - Graduate/ Technician Apprentice in NLC; 210 Vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.