ആരതിയുടെ സ്വപ്നം ഇതാ കൈയെത്തും ദൂരത്ത്

അഗളി: കൈയെത്താ ദൂരത്തെന്ന് കരുതിയിരുന്ന ജോലി ഇങ്ങടുത്തെത്തിയ സന്തോഷത്തിലാണ് ആരതി. എഴുത്തുപരീക്ഷയും കായികക്ഷമത പരീക്ഷയും കടന്നിട്ടും സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ പി.എസ്‌.സി ഇന്റർവ്യൂവിന് അവസരം നഷ്ടമായ അട്ടപ്പാടി ഷോളയൂർ കാരയൂർ ഊരിലെ ആദിവാസി യുവതി ആരതിക്കാണ് ആശ്വാസമെത്തിയത്. ദുരിതം വാർത്തയായതോടെ പിന്നാക്കക്ഷേമ മന്ത്രിയുടെ ഓഫിസും പി.എസ്‌.സിയും ഇടപെട്ടു.

ചൊവ്വാഴ്ച സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയ ആരതി എറണാകുളത്ത് വ്യാഴാഴ്ച ഇന്റർവ്യൂവിന് ഹാജരാകും. ഇനി തടസ്സങ്ങളുണ്ടായില്ലെങ്കിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ യൂനിഫോം അണിയാം.2015ൽ പാലക്കാട് ഗവ. നഴ്സിങ് സ്കൂളിൽ ജനറൽ നഴ്സിങ് കോഴ്സിന് ചേർന്ന ആരതി, ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതിനെത്തുടർന്ന് പഠനം നിർത്തുകയായിരുന്നു. ഏഴുവർഷമായി സർട്ടിഫിക്കറ്റുകൾ നഴ്സിങ് സ്കൂളിൽ സൂക്ഷിച്ചിരിക്കുകയാണ്.

പണമടയ്ക്കാൻ സാധിക്കാത്തതിനാൽ പി.എസ്‌.സി അനുവദിച്ച സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനായില്ല. ഇതോടെയാണ് മുഖാമുഖത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടമായത്. നിയമാനുസൃത ബോണ്ട് തുകയായ 50,000 രൂപ നൽകിയാലേ തിരികെ നൽകാനാകൂവെന്നാണ് അവരുടെ നിലപാട്. കഴിഞ്ഞദിവസം നഴ്സിങ് സ്കൂളിലെത്തി രേഖകൾ തിരിച്ചുകൊടുത്ത ശേഷമാണ് ആരതി ഊരിലേക്ക് മടങ്ങിയത്.

Tags:    
News Summary - Arathi's dream is within reach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.