കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതു പരീക്ഷ റദ്ദാക്കിയ സി.ബി.എസ്.ഇ പത്താംതരത്തിൽ വിദ്യാർഥികൾക്ക് മാർക്ക് നൽകുന്നത് സംബന്ധിച്ച ആശങ്കകൾ പരിഹരിച്ച് ബോർഡിെൻറ നിർദേശങ്ങൾ. ഇൻേൻറണൽ അസസ്മെൻറിെൻറ അടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളുടെയും മാർക്കുകൾ നിർണയിക്കണമെന്നായിരുന്നു സ്കൂൾക്ക് നേരത്തെ കിട്ടിയ നിർദേശം. ഇതിൽ കൂടുതൽ വ്യക്തത തേടി സ്കൂളുകൾ രംഗത്തെത്തിയതോടെയാണ് നടപടി ക്രമങ്ങൾ വിശദീകരിച്ചുള്ള അറിയിപ്പ് സ്കൂളുകൾക്ക് നൽകിയത്.
നേരത്തെ സ്കൂൾ നടത്തിയ യൂണിറ്റ് ടെസ്റ്റുകൾ, മാതൃക പരീക്ഷകൾ എന്നിവയിലേതെങ്കിലും അടിസ്ഥാനപ്പെടുത്തിയാണ് മാർക്കുകൾ നൽകേണ്ടത്. നൽകുന്ന മാർക്കിനെ സാധൂകരിക്കുന്ന രേഖകൾ സ്കൂളുകൾ സൂക്ഷിക്കണം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു പരീക്ഷക്കും ഹാജരാകാത്ത കുട്ടിയാണെങ്കിൽ അവർക്കായി പ്രത്യേകം അസസ്മെൻറ് നടത്തണമെന്നാണ് നിർദേശം.
ഫോണിലോ ഒാൺലൈനായോ ഒാഫ്ലൈനായോ അസസ്മെൻറ് നടത്തണം. ഒരു വിദ്യർഥിയെ അല്ലെങ്കിൽ രക്ഷിതാവിനെ ഫോണിൽ വിളിച്ചിേട്ടാ മറ്റു മാർഗങ്ങളിലൂടെയോ ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ ആബ്സൻറ് രേഖപ്പെടുത്തണം. സ്കൂൾ നൽകുന്ന മാർക്കിനെ സാധൂകരിക്കുന്ന എന്തെങ്കിലും രേഖ സ്കൂൾ സൂക്ഷിക്കണമെന്നും ബോർഡിെൻറ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.