എം.ബി.ബി.എസ്/ബി.ഡി.എസ്: ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ല്‍ കോ​ള​ജു​ക​ളി​ലെ എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ലെ സം​സ്ഥാ​ന ​േക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ് www.cee.kerala.gov.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് സം​ബ​ന്ധി​ച്ച് ല​ഭി​ച്ച സാ​ധു​വാ​യ പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ച​ശേ​ഷ​മാ​ണ് അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ർ​ക്ക്​ അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ​യി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​തും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ പേ​രി​ൽ അ​ട​യ്ക്കേ​ണ്ട​തു​മാ​യ ഫീ​സ് ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്റ് മു​ഖാ​ന്ത​ര​മോ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് മു​ഖാ​ന്ത​ര​മോ ഒ​ടു​ക്കി​യ​ശേ​ഷം അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​ന്​ വൈ​കു​ന്നേ​രം നാ​ലു​വ​രെ പ്ര​വേ​ശ​നം നേ​ടാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.cee.kerala.gov.in.

Tags:    
News Summary - MBBS/BDS Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.