എം.ബി.ബി.എസ്/ബി.ഡി.എസ് ഒന്നാംഘട്ട അലോട്ട്​മെന്‍റായി; അഞ്ചിനകം പ്രവേശനം നേടണം

തി​രു​വ​ന​ന്ത​പു​രം: എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ലെ സം​സ്ഥാ​ന ​േക്വാ​ട്ട സീ​റ്റു​ക​ളി​ക്കേു​ള​ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​മെ​ന്‍റ്​ www.cee.kerala.gov.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്റ് വി​വ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​ജി​ൽ ല​ഭ്യ​മാ​ണ്. ഹോം ​പേ​ജി​ൽ നി​ന്ന് അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ​യു​ടെ പ്രി​ന്റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം. പേ​ര്, റോ​ൾ ന​മ്പ​ർ, അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച കോ​ള​ജ്, കാ​റ്റ​ഗ​റി, ഫീ​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹോം ​പേ​ജി​ൽ​നി​ന്ന്​ അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ​യും ഡേ​റ്റ ഷീ​റ്റും പ്രി​ന്റ് എ​ടു​ക്കാം. പ്ര​വേ​ശ​നം നേ​ടു​ന്ന സ​മ​യ​ത്ത് ഡേ​റ്റ ഷീ​റ്റ്, അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ, പ്രോ​സ്പെ​ക്ട​സ് പ്ര​കാ​ര​മു​ള​ള രേ​ഖ​ക​ൾ എ​ന്നി​വ കോ​ള​ജ് അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്ക​ണം. ഫീ​സ്​ ഓ​ൺ​ലൈ​നാ​യോ ഏ​തെ​ങ്കി​ലും ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് മു​ഖാ​ന്ത​ര​മോ ഒ​ടു​ക്കി​യ​ശേ​ഷം അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന​കം പ്ര​വേ​ശ​നം നേ​ട​ണം.

അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കു​ന്ന എ​സ്.​സി/​എ​സ്.​ടി/​ഒ.​ഇ.​സി/ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ/​ഒ.​ഇ.​സി ല​ഭ്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ, ശ്രീ​ചി​ത്രാ​ഹോം, ജു​വ​നൈ​ൽ ഹോം, ​നി​ർ​ഭ​യ ഹോം ​എ​ന്നി​വ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും ടോ​ക്ക​ൺ​ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ, ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മൈ​നോ​റി​റ്റി/ എ​ൻ.​ആ​ർ.​ഐ സീ​റ്റി​ൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കു​ന്ന പ​ക്ഷം അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ​യി​ൽ കാ​ണി​ച്ചി​ട്ടു​ള്ള പ്ര​കാ​ര​മു​ള്ള ഫീ​സ് അ​ട​യ്​​ക്ക​ണം.

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലെ 2024-25 ലെ ​എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് ഫീ​സ് നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് കോ​ഴ്സി​ന് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 2023-24 വ​ർ​ഷ​ത്തെ ഫീ​സ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​യ്​​ക്ക​ണം. പി​ന്നീ​ട്​ നി​ശ്ച​യി​ക്കു​ന്ന 2024-25 ലെ ​ഫീ​സ് പ്ര​കാ​രം അ​ധി​ക​തു​ക അ​ട​യ്​​ക്കേ​ണ്ടി വ​ന്നാ​ൽ തു​ക പി​ന്നീ​ട് അ​ട​യ്​​ക്ക​ണം. സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലെ എം.​ബി.​ബി.​എ​സ്/ ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ലേ​ക്ക്​ എ​ൻ.​ആ​ർ.​ഐ ​േക്വാ​ട്ട​യി​ൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചി​ട്ടു​ള്ള​വ​രി​ൽ വി​സ​യു​ടെ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച് സ്പോ​ൺ​സ​റി​ൽ​നി​ന്നു സാ​ക്ഷ്യ​പ​ത്രം സ​മ​ർ​പ്പി​ച്ച​വ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ തീ​രു​മാ​നി​ക്കു​ന്ന എം.​ബി.​ബി.​എ​സ്/ ബി.​ഡി.​എ​സ് മു​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്റി​ന്റെ ഓ​പ്ഷ​ൻ സ​മ​ർ​പ്പ​ണ​ത്തി​ന്റെ തീ​യ​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പാ​യി കാ​ലാ​വ​ധി​യു​ള​ള വി​സ/​അ​ക്​​നോ​ള​ജ്​​മെ​ന്‍റ്​ ഓ​ൺ​ലൈ​നാ​യി അ​പ്​​​ലോ​ഡ് ചെ​യ്ത് ന്യൂ​ന​ത പ​രി​ഹ​രി​ക്ക​ണം.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം വി​സ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച് ന്യൂ​ന​ത പ​രി​ഹ​രി​ക്കാ​ത്ത​വ​രു​ടെ എ​ൻ.​ആ​ർ.​ഐ കാ​റ്റ​ഗ​റി​യും എ​ൻ.​ആ​ർ.​ഐ ​േക്വാ​ട്ട​യി​ൽ ല​ഭി​ച്ച അ​ഡ്മി​ഷ​നും റ​ദ്ദാ​കും. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​ഘ​ട്ട​ത്തി​ലെ അ​ലോ​ട്ട്മെ​ന്റ് താ​ൽ​ക്കാ​ലി​ക​മാ​യി​രി​ക്കും. ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും/​കി​ർ​ത്താ​ഡ്സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ലും വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഇ​ടം നേ​ടി​യ​വ​രു​ടെ ക്ലെ​യി​മു​ക​ൾ / അ​ലോ​ട്ടു​മെ​ന്റു​ക​ൾ, അ​ന്തി​മ കോ​ട​തി വി​ധി /കി​ർ​ത്താ​ഡ്സ് പ​രി​ശോ​ധ​ന​യു​ടെ അ​ന്തി​മ ഫ​ല​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും.

ര​ണ്ടാം ഘ​ട്ടം സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്റി​നു മു​മ്പാ​യി അ​ലോ​ട്ട്മെ​ന്റ് അ​ർ​ഹ​ത​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും ഓ​പ്ഷ​ൻ ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മി​ല്ലാ​ത്ത ഓ​പ്ഷ​ൻ റ​ദ്ദു ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യം ല​ഭ്യ​മാ​കും.

Tags:    
News Summary - MBBS/BDS as first phase allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.