പരീക്ഷ അപേക്ഷ
വയനാട് ലക്കിടി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ രണ്ടാം വര്‍ഷ (2020, 2021 പ്രവേശനം) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (ബി.എച്ച്.എ) ഏപ്രില്‍ 2024 പരീക്ഷക്ക് അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ ലഭ്യമാകും.
രണ്ടാം സെമസ്റ്റര്‍ (2023 പ്രവേശനം) ബി.ബി.എ എല്‍എല്‍.ബി ഓണേഴ്സ് ഏപ്രില്‍ 2024, മൂന്നു വര്‍ഷ എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി ഏപ്രില്‍ 2024, ബി.കോം എല്‍എല്‍.ബി ഓണേഴ്സ് മാര്‍ച്ച് 2024 പരീക്ഷകള്‍ക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം.
മൂല്യനിര്‍ണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി (സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സെപ്റ്റംബര്‍ അഞ്ചു വരെ നടക്കും. വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ പി.ജി (സി.ഡി.ഒ.ഇ- സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആഗസ്റ്റ് 31ന് തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പരീക്ഷഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.ബി.സി.എസ്.എസ് - എസ്.ഡി.ഇ) ഏപ്രില്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ ഒമ്പതുവരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ (സി.സി.എസ്.എസ്) മാസ്റ്റര്‍ ഓഫ് ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഏപ്രില്‍ 2024 റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ (സി.സി.എസ്.എസ് - യു.ജി - 2011, 2012, 2013 പ്രവേശനം) ബി.എ, ബി.എസ് സി, ബി.കോം, ബി.ബി.എ, ബി.എം.എം.സി, ബി.എ. അഫ്ദലുല്‍ ഉലമ സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ എട്ടിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍ സര്‍വകലാശാല കാമ്പസ്, സര്‍വകലാശാല എന്‍ജിനീയറിങ് കോളജ്.
പുനര്‍മൂല്യനിര്‍ണയഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (2019 സ്കീം) നവംബര്‍ 2023, (2014 സ്കീം) നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ബിരുദ പ്രവേശനം സെപ്റ്റംബർ നാലു വരെ
കാലിക്കറ്റ് സർവകലാശാലയിലെ ഈ വർഷത്തെ ബിരുദ പ്രവേശനവും യു.ജി. ലേറ്റ് രജിസ്ട്രേഷനും സെപ്റ്റംബർ നാലിന് രാത്രി 10 വരെ നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.