പാട്ന: ബിഹാറിൽ ജൂൺ 26 മുതൽ 28 വരെ നടക്കാനിരുന്ന ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് വ്യക്തമാക്കി. 28, 29 തീയതികളിൽ ബിഹാർ പബ്ലിക് സർവീസ് കമീഷൻ ഹെഡ്മാസ്റ്റർമാരെ തെരഞ്ഞെടുക്കുന്നതിനായി പരീക്ഷ നടത്തുന്നുണ്ട്. ഇതുകൊണ്ടാണ് ടെറ്റ് പരീക്ഷ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി രണ്ട് ദിവസത്തിനുള്ളിൽ അറിയിക്കുമെന്നും റിപ്പോർട്ടുണ്ട്.
സ്കൂളുകളിൽ അധ്യാപകരാവുന്നതിന് പാസാകേണ്ട യോഗ്യത പരീക്ഷയാണ് ടെറ്റ്. യു.ജി.സി നെറ്റ്, നീറ്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ സജീവമാകുന്നതിനിടെയാണ് ബിഹാറിൽ ടെറ്റ് പരീക്ഷ മാറ്റിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
നേരത്തെ യു.ജി.സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ഡാർക്ക്നെറ്റിൽ ചോർന്നിരുന്നു. ആറ് ലക്ഷം രൂപക്കാണ് നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ വിൽപനക്കുവെച്ചത്. തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.