സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പിഎച്ച്.ഡി രണ്ടാംഘട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2022 വര്‍ഷത്തെ പിഎച്ച്.ഡി പ്രവേശനത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റിലും അഡീഷനല്‍ ഷോര്‍ട്ട് ലിസ്റ്റിലും ഉള്‍പ്പെട്ട് യോഗ്യരായവര്‍ 10നും 19നുമിടയില്‍ താല്‍പര്യമുള്ള റിസര്‍ച്ച് ഡിപ്പാർട്മെന്റ്/സെന്ററുകളില്‍ വിജ്ഞാപനംചെയ്ത ഒഴിവുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം.

അതത് ഡിപ്പാർട്മെന്റ്/സെന്ററുകള്‍ രണ്ടാംഘട്ട ഷെഡ്യൂള്‍ അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നവംബര്‍ 25നുള്ളില്‍ പ്രവേശനം നേടണം.

ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്‌സ് സീറ്റൊഴിവ്

ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ആരംഭിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 9846149276, 8547684683.

കെമിസ്ട്രി പിഎച്ച്.ഡി പ്രവേശനം

കെമിസ്ട്രി പിഎച്ച്.ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാർഥികളില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 12ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം.

ബി.എഡ് വെയ്റ്റിങ് ലിസ്റ്റ്

ബി.എഡ് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി (കോമേഴ്‌സ് ഒഴികെ) അപേക്ഷിച്ചവരുടെ വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. 10 മുതല്‍ മെറിറ്റടിസ്ഥാനത്തില്‍ കോളജുകള്‍ നേരിട്ട് പ്രവേശനം നടത്തും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. കോമേഴ്‌സ് ഓപ്ഷൻ രജിസ്‌ട്രേഷന് 10ന് രാവിലെ 10 മണി വരെ സൗകര്യമുണ്ടായിരിക്കും.

ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ് സി നഴ്‌സിങ് ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2021 പരീക്ഷ 27നും സെപ്റ്റംബര്‍ 2021 നവംബര്‍ 2നും തുടങ്ങും.

പരീക്ഷാ അപേക്ഷ

സര്‍വകലാശാല എൻജിനീയറിങ് കോളജിലെ ആറാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഡിസംബര്‍ 2020 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് -19 സ്‌പെഷല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ്.ഡബ്ല്യു, ബി.എസ് സി, ബി.സി.എ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 13ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി ഫുഡ്‌ സയന്‍സ് ആൻഡ് ടെക്‌നോളജി ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ ബി.എ, ബി.എസ്.ഡബ്ല്യു, ബി.വി.സി, ബി.ടി.എഫ്.പി, ബി.എ. എ.എഫ്.യു ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.ബി.എ സീറ്റൊഴിവ്

2022-23 അധ്യയനവര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനവസരം. താല്‍പര്യമുള്ളവര്‍ക്ക് ലേറ്റ് ഫീയോടുകൂടി 25ന് വൈകീട്ട് 3 മണിക്കു മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കെ.മാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതകളില്ലാത്തവര്‍ക്കും അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കോളജ്/സെന്ററുകളുമായി ബന്ധപ്പെടുക.  

Tags:    
News Summary - calicut university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.