കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ക്രിസ്മസ് അവധി 24 മുതല്‍ ജനുവരി രണ്ടുവരെ ആയിരിക്കും.
നാലാം സെമസ്റ്റര്‍ എം.ആർക് ജൂലൈ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.വോക് ഫിഷ് പ്രോസസിങ് ഏപ്രില്‍ 2021 പരീക്ഷ പ്രാക്ടിക്കല്‍ എട്ടിന് വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി ബയോടെക്‌നോളജി (നാഷനല്‍ സ്ട്രീം) ഡിസംബര്‍ 2020 റെഗുലര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എഡ് ഡിസംബര്‍ 2021 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി റെഗുലര്‍, സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ ബി.ടെക് റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എ-എ.എഫ്.യു, ബി.എസ്.ഡബ്ല്യു, ബി.വി.സി, ബി.എഫ്.ടി റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 15 വരെയും 170 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.