തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2022-23 അധ്യയനവര്‍ഷത്തെ ബി.ടെക് പ്രവേശന നടപടി തുടങ്ങി. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എൻജിനീയറിങ്, പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്കാണ് പ്രവേശനം.
സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന് ഫീസ്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്കും എന്‍.ആര്.ഐ ക്വോട്ടയില്‍ പ്രവേശനം നേടാനുള്ള അവസരമുണ്ട്. ഫോണ്‍: 95671 72591.
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ശനിയാഴ്ച പകല്‍ 11.30ന് സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്), എം.എ കംപാരറ്റീവ് ലിറ്ററേച്ചര്‍, ഹിന്ദി, ഫങ്ഷനല്‍ ഹിന്ദി ആൻഡ് ട്രാന്‍സിലേഷന്‍ നവംബര്‍ 2022 റെഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 14 വരെ അപേക്ഷിക്കാം.
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാധുവായ സി മാറ്റ് 2023 സ്കോറോടെ കുസാറ്റ് അഡ്മിഷൻ പോർട്ടൽ (https://admissions.cusat.ac.in/) വഴി അപേക്ഷ സമർപ്പിക്കാം.
കുസാറ്റിലെ എം.ബി.എ അപേക്ഷക്കുള്ള അവസാന തീയതി ജൂൺ 10 വരെ നീട്ടി. സി മാറ്റ് 2023ന് പുറമെ, ഫെബ്രുവരി, 2023ൽ നടത്തിയ കെ മാറ്റ്, ഐ.ഐ.എമ്മുകൾ നടത്തുന്ന ക്യാറ്റ് 2022 എന്നിവയിലെ സാധുവായ സ്കോറുകൾ ഉള്ളവർക്കും അപേക്ഷിക്കാം.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇന്റർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ പിഎച്ച്.ഡി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള ഡിപ്പാർട്മെന്റ് അഡ്മിഷൻ ടെസ്റ്റ് (ഡാറ്റ്) ഇന്റർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ ജൂൺ 19ന് രാവിലെ 10ന് നടക്കും. ഇ-മെയിൽ ലഭിക്കാത്ത അപേക്ഷകർ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0484 2862411. ഇ-മെയിൽ: officeisp@cusat.ac.in
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പ്രവർത്തിക്കുന്ന സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ (സ്റ്റിക്) സയൻസ് ബിരുദമുള്ള വിദ്യാർഥികൾക്കു വേണ്ടി അനലറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിൽ ഒരുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ജൂലൈ ഒന്നിന് ആരംഭിക്കും.
കെമിസ്ട്രി, ഫിസിക്സ്, അനുബന്ധ വിഷയങ്ങൾ പഠിച്ച ഡിഗ്രിയോ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ള വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. കോഴ്സ് ഫീസ് 23,600 രൂപ. വിശദ വിവരങ്ങൾ www.sticindia.com എന്ന വെബ്സൈറ്റിൽ. കോഴ്സിന് പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഫിസുമായി ബന്ധപ്പെടണം. www.sticindia.com, E-mail: saif.stic@cusat.ac.in, ഫേൺ: 9188706698.
തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാല നടത്തിവരുന്ന ഓര്‍ഗാനിക് അഗ്രികള്‍ചര്‍, അഗ്രികള്‍ചറല്‍ സയന്‍സസ് ദ്വിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി ജൂൺ 10 മുതൽ ജൂലൈ 10 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: www.admissions.kau.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.