തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മാധ്യമപഠന വിഭാഗത്തിന്റെ റിസര്‍ച്ച് ജേണലായ ‘സി.ജെ.ആറി’ന്റെ ഓണ്‍ലൈന്‍ പതിപ്പ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. യു.കെയിലെ ഷെഫീല്‍ഡ് സര്‍വകലാശാലയില്‍നിന്ന് ഡിജിറ്റല്‍ സോഷ്യോളജിയില്‍ ഗവേഷണം നടത്തുന്നതിന് 86 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ് കരസ്ഥമാക്കിയ ഗവേഷണ വിദ്യാർഥിനി എസ്.ബി. ആരതി, മുഖ്യമന്ത്രിയുടെ സി.എം മെറിറ്റ് സ്കോളര്‍ഷിപ് ജേതാവായ രണ്ടാം വര്‍ഷ ജേണലിസം വിദ്യാർഥി ബി. സിദ്ധാര്‍ഥ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
ഡോ. എന്‍. മുഹമ്മദലി റിസര്‍ച്ച് ജേണല്‍ പരിചയപ്പെടുത്തി. വകുപ്പ് മേധാവി ഡോ. ലക്ഷ്മി പ്രദീപ് അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് പ്രിന്‍സിപ്പൽ ഡോ. വി. അബ്ദുല്‍ മുനീര്‍, ഡോ. കെ.എ. നുഐമാന്‍, സി.വി. രാജു, ടി.എം. നവനീത്, എസ്.എസ്. നീരജ, ഡോ. കെ.പി. അനുപമ കമ്യൂണിക്കേഷന്‍ ക്ലബ് ജോ. സെക്രട്ടറി ബി.എസ്. ഷരുണ്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ 22, 23, 24 തീയതികളില്‍ മടപ്പള്ളി ഗവ. കോളജിലും ഫാറൂഖ് കോളജിലും നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ പി.ജി കോണ്‍ടാക്ട് ക്ലാസുകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് സെന്ററുകളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല. 23, 24 തീയതികളില്‍ വിവിധ സെന്ററുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.കോം കോണ്‍ടാക്ട് ക്ലാസുകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ ഒമ്പതു വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ നാലുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.