തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ചക്കിട്ടപ്പാറ ബി.പി.എഡ് സെന്ററില്‍ അസി. പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് 2023 ഫെബ്രുവരി 12 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഏപ്രിൽ 25ന് സര്‍വകലാശാല ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിർദേശങ്ങളും വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല യുനസ്കോ ചെയര്‍ ഓണ്‍ ഐ.സി.എച്ച് ആൻഡ് എസ്.ഡിയില്‍ റിസോഴ്സ് പേഴ്സൻ നിയമനത്തിന് യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവര് 19ന് രാവിലെ 10.30ന് സര്‍വകലാശാല സുവോളജി പഠനവിഭാഗം വകുപ്പുതലവന്റെ ഓഫിസില്‍ നടക്കുന്ന വാക് ഇന്‍-ഇന്റര്‍വ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ആര്‍ട്സ് ആൻഡ് സയന്‍സ്, അറബിക് ഓറിയന്റല്‍ ടൈറ്റില്‍ കോളജുകളില്‍ 2023 -24 അധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് താല്‍ക്കാലിക സീറ്റ് വര്‍ധനക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 17 വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 റെഗുലര്‍ പരീക്ഷക്ക് 170 രൂപ പിഴയോടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 17 വരെ നീട്ടി.
മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ ഹിയറിങ് ഇംപയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി നവംബര്‍ 2022 പരീക്ഷകള്‍ മേയ് എട്ടിനും ഒന്നാം സെമസ്റ്റര്‍ മേയ് 22നും തുടങ്ങും.
എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.എ, ബി.എ അഫ്ദലുല്‍ ഉലമ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്ദലുല്‍ ഉലമ, ബി.വി.സി, ബി.ടി.എഫ്.പി, ബി.എസ്.ഡബ്ല്യു നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.