തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലേക്ക് പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന (CUCAT 2024) പി.ജി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്ട്രേഷന് ഓണ്‍ലൈനായി നടത്താനുള്ള സൗകര്യം ആഗസ്റ്റ് 11 ന് വൈകീട്ട് അഞ്ച് വരെ ലഭ്യമാകും.
പ്രവേശനം ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. വിജ്ഞാപന പ്രകാരം നിഷ്കര്‍ഷിച്ച നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പരമാവധി ആറ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 920 രൂപ, എസ്.സി. / എസ്.ടി. വിഭാഗത്തിന് 580 രൂപ. (എല്‍.എല്‍.എം. പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 1140 രൂപയും, എസ്.സി./എസ്.ടി. വിഭാഗത്തിന് 700 രൂപയുമാണ്). യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 90 രൂപ വീതം അപേക്ഷാ ഫീസീനോടൊപ്പം ഒന്നിച്ച് അടക്കണം. പ്രോഗ്രാമുകളുടെ ഒഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്.
സ്പോര്‍ട്സ് ക്വാട്ട, ലക്ഷദ്വീപ് ക്വാട്ട എന്നീ സംവരണ വിഭാഗങ്ങളിലെ ഒഴിവു വിവരങ്ങള്‍ അറിയാൻ വിവിധ പഠനവകുപ്പുമായി ബന്ധപ്പെടണം. സ്പോര്‍ട്ട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പ്, സ്പോര്‍ട്സ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ അവസാന തിയതിക്ക് മുമ്പായി സമര്‍പ്പിക്കണം.
അതത് സംവരണ വിഭാഗങ്ങളിലെ (സ്പോര്‍ട്സ്, ലക്ഷദ്വീപ്, പി.ഡബ്ല്യു.ഡി., ഓപ്പണ്‍ ഓള് ഇന്ത്യാ ക്വാട്ട എന്നിവ ഒഴികെ) അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരേയും പ്രവേശനത്തിനായി പരിഗണിക്കും.
വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി അതത് പഠനവകുപ്പുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പുവരുത്താം. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ : 0494 2407016, 2407017, 2660600.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.