തേഞ്ഞിപ്പലം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി അഞ്ചിന് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ ഭവനില്‍ ശുചീകരണപ്രവൃത്തി നടക്കുന്നതിനാല്‍ വിദ്യാർഥികള്‍ നേരിട്ടുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും പരമാവധി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും പരീക്ഷ കണ്ട്രോളര് അറിയിച്ചു.
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം, മടപ്പള്ളി ഗവ. കോളജിലും ഫാറൂഖ് കോളജിലും നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച മൂന്നാം സെമസ്റ്റര്‍ എം.കോം, എം.എസ്സി കോണ്ടാക്ട് ക്ലാസുകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 14ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അഫിലിയേറ്റഡ് കോളജുകളിലെ 2014, 2015, 2016 പ്രവേശനം ഒന്നുമുതല്‍ ആറുവരെ സെമസ്റ്റര്‍ ബിരുദ വിദ്യാർഥികള്‍ക്കുള്ള സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 15. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.