തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി 2023-24ലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുള്ള രജിസ്ട്രേഷന് ഒക്ടോബര്‍ 20ന് അവസാനിക്കും. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ / ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല പി.ഒ, മലപ്പുറം-673635 വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം.
പ്രിന്റൗട്ടും രേഖകളും യഥാസമയം വിദൂര വിദ്യാഭ്യാസവിഭാഗം ഓഫിസില്‍ എത്തിക്കാത്തവരുടെ രജിസ്ട്രേഷന് റദ്ദായേക്കും. ഓണ്‍ലൈനായി രജിസ്ട്രേഷന് നടത്താനുള്ള ലിങ്ക്, കോഴ്സുകളുടേയും ഫീസിന്റെയും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്, വിജ്ഞാപനം എന്നിവ www.sdeuoc.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്.
അഫ്സല്-ഉല്-ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ, ബി.കോം ബിരുദ കോഴ്സുകളിലേക്കും അറബിക്, ഇക്കണോമിക്സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം, എം.കോം, എം.എസ് സി മാത്തമാറ്റിക്സ്ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
ഇന്റഗ്രേറ്റഡ് എം.എസ് സി കോഴ്സിലേക്ക് ലാബ് ടെക്നീഷ്യന് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര് നവംബര്‍ ആറിന് രാവിലെ 9.30ന് ഭരണ വിഭാഗത്തില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല അറബിക് പഠനവിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് ഉച്ചക്ക് രണ്ടിന് സ്പോട്ട് അഡ്മിഷന് നടത്തും. നിലവില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിച്ച് അഭിമുഖത്തിന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് മുന്‍ഗണന.
അവരുടെ അഭാവത്തില്‍ പി.ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിച്ചവരെയും പരിഗണിക്കും. താല്പര്യമുള്ളവര് ടി.സി, എസ്.എസ്.എല്‍.സി തുടങ്ങി മതിയായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.
അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്സ്) നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ മൂന്നിന് തുടങ്ങും. എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 25ന് തുടങ്ങും.
എസ്.ഡി.ഇ-ബി.എ മള്‍ട്ടിമീഡിയ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നവംബര്‍ 15നും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകള്‍ നവംബര്‍ 20നും തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.