തിരുവനന്തപുരം: സർക്കാർ മെഡിക്കൽ/ ഡെൻറൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട ഉൾപ്പെടെ സീറ്റുകളിൽ അേലാട്ട്മെൻറിനുള്ള വിജ്ഞാപനമായി. ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹെൽത്ത് സർവിസസിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് ഇൗ സീറ്റുക ളിലേക്ക് പ്രവേശനനടപടികൾ പൂർത്തിയാക്കുക. കൽപിത സർവകലാശാലകൾ/ കേന്ദ്രസർവകലാശാലകൾ/ഇ.എസ്.െഎ/ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ മെഡിക്കൽ സീറ്റുകളിലേക്കും ഇൗ ഘട്ടത്തിൽ അലോട്ട്മെൻറ് നടത്തും. www.mcc.nic.inലൂടെയാണ് രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ഉൾപ്പെടെ പൂർത്തിയാക്കേണ്ടത്.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളും ഇതോടൊപ്പം നികത്തും.
ജൂൺ 19 മുതൽ 24ന് വൈകീട്ട് അഞ്ചു വരെ രജിസ്റ്റർ ചെയ്യാം. 25ന് ഉച്ചക്ക് രണ്ടു വരെ ഫീസടക്കാം. 25ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും നടത്താം. 27ന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 28 മുതൽ ജൂലൈ മൂന്നു വരെ അലോട്ട്മെൻറ് ലഭിച്ച സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ സമയമുണ്ട്. ജൂലൈ ആറു മുതൽ രണ്ടാംഘട്ടം ആരംഭിക്കും. ജൂലൈ ആറു മുതൽ എട്ടിന് വൈകീട്ട് അഞ്ചു വരെ രജിസ്ട്രേഷൻ നടത്താം. ജൂലൈ ഒമ്പതിന് ഉച്ചക്ക് 12 വരെ ഫീസടക്കാം.
ഒമ്പതിന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ചോയ്സ് ഫില്ലിങ്/ലോക്കിങ് നടത്താം. ജൂലൈ 12ന് രണ്ടാം അേലാട്ട്മെൻറ് പ്രസിദ്ധീകരിക്കും. 13 മുതൽ 22 വരെ അലോട്ട്മെൻറ് ലഭിച്ചവർ കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. രണ്ട് അലോട്ട്മെൻറിന് ശേഷം അഖിലേന്ത്യ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകൾ സ്റ്റേറ്റ് ക്വോട്ടയിൽ നികത്താൻ സംസ്ഥാനങ്ങൾക്ക് ജൂലൈ 23ന് കൈമാറും. കേന്ദ്ര/കൽപിത സർവകലാശാലകൾക്ക് കീഴിലെയും ഇ.എസ്.െഎ മെഡിക്കൽ കോളജുകളിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 13 മുതൽ മോപ് അപ് കൗൺസലിങ് നടത്തും. ഇതിനായുള്ള രജിസ്ട്രേഷൻ 13 മുതൽ 15ന് വൈകീട്ട് അഞ്ച് വരെ നടത്താം.
16ന് ഉച്ചക്ക് രണ്ട് വരെ ഫീസടക്കാം. ആഗസ്റ്റ് 16ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ചോയ്സ് ഫില്ലിങ്/ലോക്കിങ് നടത്താം. 18ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 20 മുതൽ 26 വരെ അലോട്ട്മെൻറ് ലഭിച്ച സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യാം. ഇതിനുശേഷം ഒഴിവുള്ള സീറ്റുകൾ മോപ് കൗൺസലിങ്ങിനായി ആഗസ്റ്റ് 27ന് കൽപിത/ കേന്ദ്രസർവകലാശാല/ ഇ.എസ്.െഎ മെഡിക്കൽ കോളജുകൾക്ക് കൈമാറും. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി അലോട്ട്മെൻറ് നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.