സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 86.7 %

ന്യൂ​ഡ​ൽ​ഹി: സെ​ൻ​​ട്ര​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​ൻ (സി.​ബി.​എ​സ്.​ഇ) 10ാം ക്ലാ​സ്​ പ​രീ​ക്ഷ​ഫ​ലം പ്രഖ്യാപിച്ചു.  86.7 ശതമാനം പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 

രാജ്യത്തെ നാലു പേർ ഉന്നത മാർക്കായ 500ൽ 499 മാർക്ക് നേടി. ശ്രീലക്ഷ്മി ജി. (ഭവൻസ് വിദ്യാലയം, കൊച്ചി), പ്രാഖർ മിത്തൽ (ഡി.പി.എസ്, ഗുർഗാവ്), റിംസിം അഗർവാൾ (ആർ.പി. പബ്ലിക് സ്കൂൾ, ബിജ്നോർ), നന്ദിനി ഗാർഗ് (സ്കോട്ടിഷ് ഇന്‍റർനാഷണൽ സ്കൂൾ, ഷാംലി) എന്നിവരാണിവർ.  

ശതമാന കണക്കിൽ വിജയിച്ചവരിൽ പെൺകുട്ടികളാണ് മുന്നിൽ. 88.67 ശതമാനം. 85.32 ശതമാനം ആൺകുട്ടികളും വിജയിച്ചു. 27476 വിദ്യാർഥികൾ 95 ശതമാനവും 131493 വിദ്യാർഥികൾ 90 ശതമാനവും മാർക്ക് നേടി. തിരുവനന്തപുരം-99.60%, ചെന്നൈ-97.37%, അജ്മീർ-91.86% എന്നിവയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റീജിയണനുകൾ. 

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ റോ​ൾ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച്​ cbseresults.nic.in, cbse.nic.in, results.nic.in എ​ന്നീ വെ​ബ്​​സൈ​റ്റി​ലൂ​ടെ ഫ​ല​മ​റി​യാം. സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ളി​ലെ  ‘ഉ​മാ​ങ്’​ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ഫ​ലം ല​ഭ്യ​മാ​കും. ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 24300699 എ​ന്ന ന​മ്പ​റി​ൽ​നി​ന്നും മ​റ്റു​ള്ള​വ​ർ​ക്ക്​ 011-24300699 എ​ന്ന ന​മ്പ​റി​ലും ഫ​ലം ല​ഭി​ക്കും. ഇൗ ​വ​ർ​ഷം 10, പ്ല​സ് ​ടു ​ക്ലാ​സു​ക​ളി​ലാ​യി 28 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ​െ​യ​ഴു​തി​യ​ത്.

Tags:    
News Summary - CBSE 10th result 2018 date -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.