representational image

സി.​ബി.​എ​സ്.​ഇ: മി​ക​വു പു​ല​ർ​ത്തി പെ​ൺ​കു​ട്ടി​ക​ൾ

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​വു പു​ല​ർ​ത്തി​യ​ത് പെ​ൺ​കു​ട്ടി​ക​ൾ. മൊ​ത്ത​ത്തി​ലു​ള്ള വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഈ ​വ​ർ​ഷം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 5.38 ശ​ത​മാ​ന​ത്തി​​​ന്റെ കു​റ​വാ​ണു​ണ്ടാ​യ​ത്.

90നും 95 ​ശ​ത​മാ​ന​ത്തി​നും മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി. പെ​ൺ​കു​ട്ടി​ക​ൾ ആ​ൺ​കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് ആ​റു ശ​ത​മാ​നം കൂ​ടു​ത​ൽ വി​ജ​യം നേ​ടി. അ​തേ​സ​മ​യം, കോ​വി​ഡ് കാ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​ക്കാ​ദ​മി​ക് സെ​ഷ​ൻ ര​ണ്ടു ടേ​മു​ക​ളാ​യി തി​രി​ച്ച​തി​നാ​ൽ താ​ര​ത​മ്യം സാ​ധ്യ​മ​ല്ലെ​ന്ന് സി.​ബി.​എ​സ്.​ഇ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 12ാം ക്ലാ​സി​ൽ 87.33 ശ​ത​മാ​നം വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍ഹ​ത നേ​ടി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 92.71 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. കോ​വി​ഡി​നു മു​മ്പ് 2019ൽ ​വി​ജ​യ​ശ​ത​മാ​നം 83.40 ആ​യി​രു​ന്നു. പ​ത്താം ക്ലാ​സി​ൽ 93.12 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 1.28 ശ​ത​മാ​നം കു​റ​വാ​ണ് ഇ​ത്. 2019ൽ 91.10 ​ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.

അ​​നാ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രം ഒ​ഴി​വാ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി മെ​റി​റ്റ് ലി​സ്റ്റ് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും സി.​ബി.​എ​സ്.​ഇ അ​റി​യി​ച്ചു. അ​തേ​സ​മ​യം, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ 0.1 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്കി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ഡി​വി​ഷ​നു​ക​ൾ ന​ൽ​കു​ന്ന​തും അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​മ്പാ​ർ​ട്മെ​ന്റ് പ​രീ​ക്ഷ​യെ ഇ​നി​മു​ത​ൽ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ എ​ന്ന് വി​ളി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ ശി​പാ​ർ​ശ​ക്ക​നു​സൃ​ത​മാ​യാ​ണ് ഈ ​മാ​റ്റം. ബോ​ർ​ഡ് പ​രീ​ക്ഷ​യി​ലെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ടു​ത​ൽ അ​വ​സ​രം ന​ൽ​കാ​നും തീ​രു​മാ​ന​മു​ണ്ട്.

സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ലും 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു വി​ഷ​യ​ത്തി​ലും സ്കോ​ർ മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കും. സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ജൂ​ലൈ​യി​ൽ ന​ട​ക്കും. ഇ​തി​ന്റെ തീ​യ​തി പി​ന്നീ​ട് പ്രഖ്യാപിക്കും.

അ​ടു​ത്ത വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 15 മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷ​ത്തെ സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 15ന് ​ആ​രം​ഭി​ക്കും. സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ സ​ന്യാം ഭ​ര​ദ്വാ​ജാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​ക്കൊ​രു​ങ്ങാ​ൻ കൂ​ടു​ത​ൽ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നും അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തി​നു​മാ​ണ് പ​രീ​ക്ഷ​ത്തീ​യ​തി ഇത്തവണ നേ​ര​ത്തേ​ത​ന്നെ പ്ര​ഖ്യാ​പി​ച്ച​ത്.

Tags:    
News Summary - CBSE 12th result-Girls in top

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.