പ്ലസ്​ വൺ വിദ്യാർഥികൾക്ക്​ ഏത്​ സബ്​ജക്​ട്​ കോമ്പിനേഷനും തെരഞ്ഞെടുക്കാമെന്ന്​ സി.ബി.എസ്​.ഇ

ന്യൂഡൽഹി: പ്ലസ്​ വൺ വിദ്യാർഥികൾക്ക്​ ആർട്​സ്​, സയൻസ്​, കോമേഴ്​സ്​ സ്​ട്രീമുകളിൽ ഏത്​ സബ്​ജക്​ട്​ കോമ്പിനേഷനും തെരഞ്ഞെടുക്കാമെന്ന്​ സി.ബി.എസ്​.ഇ. സ്​കുളുകൾ പിന്തുടരുന്ന സബ്​ജക്​ടുകളിൽ ഏത്​ വേണമെങ്കിലും പിന്തുടരാമെന്നാണ്​ സി.ബി.എസ്​.ഇ വ്യക്​തമാക്കിയിരിക്കുന്നത്​. ഇത്​ പുതിയ തീരുമാനമല്ലെന്നും മുൻ ഉത്തരവിൽ വ്യക്​തത വരുത്തുകയാണെന്നും സി.ബി.എസ്​.ഇ അറിയിച്ചു​.

ഒരു ഭാഷ വിഷയവും നാല്​ പ്രധാന വിഷയങ്ങളും വിദ്യാർഥികൾക്ക്​ തെരഞ്ഞെടുക്കാം. സ്​കൂളിലെ വിഷയങ്ങൾക്കനുസരിച്ച്​ ഏത്​ കോമ്പിനേഷനും തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക്​ സാധിക്കും. സിലബസിനനുസരിച്ച്​ ആറാമതൊരു വിഷയം കൂടി വിദ്യാർഥികൾക്ക്​ തെരഞ്ഞെടുക്കാമെന്നും സി.ബി.എസ്​.ഇ വ്യക്​തമാക്കി.

10ാം ക്ലാസ്​ വിദ്യാർഥികളുടെ മൂല്യനിർണയത്തിനുള്ള മാർഗനിർദേശങ്ങളും സി.ബി.എസ്​.ഇ പുറത്തിറക്കി. അക്കാദമിക്​ വർഷത്തിനിടയിൽ നടത്തിയ പരീക്ഷകളുടെ അടിസ്ഥാനത്തിലാവും പത്താം ക്ലാസ്​ വിദ്യാർഥികളുടെ മൂല്യനിർണയം.

100ലായിരിക്കും വിദ്യാർഥികൾക്ക്​ മാർക്ക്​ നൽകുക. ഇതിൽ 20 മാർക്ക്​ ഇ​േൻറണൽ അസസ്​മെൻറിന്​ നൽകും. ബാക്കി 80 മാർക്ക്​ ക്ലാസ്​ ടെസ്​റ്റ്​, പാദ, അർധവാർഷിക പരീക്ഷകൾ, പ്രീ-ബോർഡ്​ എക്​സാം എന്നിവ അടിസ്ഥാനമാക്കി നൽകണമെന്ന്​ സി.ബി.എസ്​.ഇ നിർദേശിക്കുന്നു. ജൂൺ 20നായിരിക്കും പത്താം ക്ലാസ്​ ഫലം പ്രഖ്യാപിക്കുക. 

Tags:    
News Summary - Class 11 students can choose any combination of subjects: CBSE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.