ന്യൂഡൽഹി: പതിനേഴുകാരന് മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ടു, മറ്റൊരാളുടെ മാതാവ് ഭർത്താവ് മരിച്ചതറിയാതെ ആശുപത്രിയിലാണ്, കഴിഞ്ഞ ആഴ്ചയിലാണ് ഒരു വിദ്യാർഥിയുടെ മാതാവ് മരിച്ചത്, സ്കൂളിൽ നന്നായി പഠിക്കുന്ന വിദ്യാർഥി കോവിഡ് ബാധിച്ച് ചികിത്സയിലാണ്... ഡൽഹിയിൽ സി.ബി.എസ്.ഇ 12ാം തരം പരീക്ഷക്ക് കാത്തിരിക്കുന്ന വിദ്യാർഥികളുടെ നേർചിത്രമാണിത്. വിദ്യാർഥികളടക്കം പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ പരീക്ഷ ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
ഏപ്രിൽ 14ന് കേന്ദ്രം സി.ബി.എസ്.ഇ പത്താം തരം പരീക്ഷ ഉപേക്ഷിച്ചുവെങ്കിലും 12ാം തരം പരീക്ഷ നീട്ടിവെക്കുകയാണുണ്ടായത്. ജൂൺ ഒന്നിന് സ്ഥിതി വിലയിരുത്തിയ ശേഷം പരീക്ഷയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അധികൃതർ അന്ന് അറിയിച്ചത്.
അതിനിടെ, കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍ ഇന്ന് വിളിച്ച ഉന്നതതല യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യും. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പരീക്ഷയുമായി മുന്നോട്ടുപോകുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. പരീക്ഷ റദ്ദാക്കിയാല്‍ മാര്‍ക്ക് നല്‍കുന്നതിനുളള മാനദണ്ഡം എന്തായിരിക്കണമെന്ന് യോഗം വിശദമായി ചര്‍ച്ചചെയ്യും. പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോള്‍ നടപ്പാക്കിയപോലെ വിദ്യാര്‍ഥികളുടെ മൊത്തത്തിലുളള പ്രകടനമികവ് അടിസ്ഥാനമാക്കി മാര്‍ക്ക് നല്‍കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.