തിരുവനന്തപുരം: ഒരുവർഷത്തെ ഡിജിറ്റൽ ക്ലാസ് സംപ്രേഷണത്തിലൂടെ കൈറ്റ് വിക്ടേഴ്സിെൻറ യുട്യൂബ് ചാനൽ വഴിയുള്ള വരുമാനം 1.24 കോടി രൂപ. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് േപ്രാഗ്രാം (ക്യു.െഎ.പി) യോഗത്തിലാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.
പരസ്യ ഇനത്തിൽ ലഭിച്ച വരുമാനം ഡിജിറ്റൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് വേതനമായും വിഡിയോ നിർമാണത്തിനുള്ള ചെലവിനത്തിലും ഉപയോഗിച്ചിരുന്നു. പരസ്യ ഇനത്തിൽ ലഭിക്കുന്ന വരുമാനം വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിനൽകാൻ വിനിയോഗിക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു.
ഓൺലൈൻ/ഡിജിറ്റൽ ക്ലാസുകൾക്ക് തുടർപിന്തുണ കുട്ടികൾക്ക് ഉറപ്പാക്കാൻ കോവിഡ് ഡ്യൂട്ടിയിൽനിന്ന് അധ്യാപകരെ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യം പരിഗണിച്ച് കേന്ദ്ര സർക്കാർ നിർേദശം ലഭിച്ചാൽ മാത്രമേ കുട്ടികളെ സ്കൂളുകളിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്നും മന്ത്രി അറിയിച്ചു. പ്രൈമറി സ്കൂൾ പ്രഥമാധ്യാപക നിയമനത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമോപദേശം സ്വീകരിച്ച് നിലവിലുള്ള ഒഴിവുകൾ നികത്താൻ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.എസ്.കെ ഡയറക്ടർ കെ. കുട്ടികൃഷ്ണൻ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.