ജെ.ഇ.ഇ അഡ്വാൻസ്ഡ് രണ്ടല്ല, ഇനി മൂന്നുതവണ എഴുതാം

ന്യൂഡൽഹി: രാജ്യത്തെ വിവിധ ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഇനി മൂന്നു തവണ എഴുതാം. ഇതുവരെ രണ്ട് തവണ എഴുതാനായിരുന്നു അനുവദിച്ചിരുന്നത്.  2025ലെ പരീക്ഷയുടെ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലാണ് പരീക്ഷ മൂന്നുതവണ എഴുതാമെന്ന് പറയുന്നത്. ​ ഇത്തവണ പരീക്ഷാനടത്തിപ്പിന്റെ ചുമതല കാൺപൂർ ഐ.ഐ.ടിക്കാണ്.

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന 2.5 ലക്ഷം വിദ്യാർഥികൾക്കാണ് ​ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ സാധിക്കുക. ഇന്ത്യയിലോ വിദേശത്തോ പ്ലസ്ടു പഠിച്ച വിദേശികൾക്ക് ജെ.ഇ.ഇ മെയിൻ എഴുതാതെ നേരിട്ട് അഡ്വാൻസ്ഡ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. 2000 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്കാണ് 2025ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ കഴിയുക.

എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. 2025ൽ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് മുമ്പ് ഐ​.​ഐ.ടി പ്രവേശനം ലഭിക്കാൻ പാടില്ല. കൗൺസലിങ് സമയത്ത് സീറ്റ് ലഭിച്ചവരെയും പരീക്ഷ എഴുതാൻ അനുവദിക്കില്ല.

Tags:    
News Summary - JEE Advanced 2025: Number of attempts increased to 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.