കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്ക് വിഡിയോ ക്ലാസുകൾ തയാറാകുന്നു. School of Distance Education, University of Calicut എന്ന യുട്യൂബ് ചാനലിലാണ് ക്ലാസുകൾ സജ്ജമാക്കിയത്.
ലോക്ഡൗൺ കാലത്ത് വിദ്യാർഥികൾക്ക് പഠനം എളുപ്പമാക്കുന്നതിനും ക്ലാസുകളിലൂടെയുള്ള സമ്പർക്കം ഒഴിവാക്കുന്നതിനുമാണ് അധ്യാപകർ തയാറാക്കിയ വിഡിയോ ക്ലാസുകൾ നൽകുന്നത്. ഡിഗ്രി നാലാം സെമസ്റ്ററിെൻറ വിഡിയോ ക്ലാസുകൾ വിദൂര വിദ്യാഭ്യാസ വിഭാഗത്തിെൻറ യുട്യൂബ് ചാനലിൽ ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഡൗൺലോഡ് ചെയ്തും ഇൻറർനെറ്റ് വഴിയും വിദ്യാർഥികൾക്ക് ഇവ ഉപയോഗിക്കാം.
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മറ്റ് കോഴ്സുകൾക്കും സമാനമായ വിധത്തിൽ വിഡിയോ ക്ലാസുകൾ ലഭ്യമാക്കുമെന്ന് ഡയറക്ടർ ഡോ. വി.കെ. സുബ്രഹ്മണ്യൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.