എഡ്റൂട്ട്സ് വിദ്യാഭ്യാസ പ്രദർശനം ഫെബ്രുവരി 18ന്

കൊച്ചി: എഡ്റൂട്ട്സ് ഇന്റർനാഷനൽ നടത്തുന്ന വിദ്യാഭ്യാസ പ്രദർശനം ഫെബ്രുവരി 18ന് എറണാകുളം ഇടപ്പള്ളി ഹോട്ടൽ മാരിയറ്റിൽ. രാവിലെ 11 മുതൽ വൈകിട്ട് ആറു വരെയാണ് പരിപാടി. യു.കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്​, അയർലൻഡ്​ എന്നിവിടങ്ങളിൽ നിന്ന് അമ്പതോളം സർവകലാശാലകളുടെ പ്രതിനിധികൾ പങ്കെടുക്കും. എറണാകുളം എം.പി ഹൈബി ഈഡൻ രാവിലെ പതിനൊന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും.

ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിൽ ലഭ്യമായ ഏറ്റവും മികച്ച കോഴ്സുകളും സർവകലാശാലകളും തെരഞ്ഞെടുക്കുന്നതിനുള്ള സുവർണാവസരമാണിത്. വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും സർവകലാശാല പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാൻ അവസരമുണ്ടാകും. ഫീസ് ഘടന, സ്കോളർഷിപ്പുകൾ, ജീവിതച്ചെലവ്, ജോലി സാധ്യതകൾ തുടങ്ങിയവ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാം. 2007ൽ പ്രവർത്തനം ആരംഭിച്ച എഡ്റൂട്ട്സ് ഇന്റർനാഷനൽ ഇന്ന് കേരളത്തിലെ ഏറ്റവും പ്രമുഖമായ വിദേശ വിദ്യാഭ്യാസ കൺസൽട്ടൻസി സ്ഥാപനങ്ങളിലൊന്നാണ്. പതിനഞ്ച് വർഷത്തിനിടെ 13,250 വിദ്യാർഥികൾക്ക്​ വിവിധ ലോകരാജ്യങ്ങളിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിക്കൊടുത്തിട്ടുണ്ട്. ഒമ്പത് രാജ്യങ്ങളിലായി ഇരുനൂറിലധികം സർവകലാശാലകളുടെ പ്രാതിനിധ്യമാണ് എഡ്റൂട്ട്സിനുള്ളത്.


ഏതാനും വർഷങ്ങളായി എഡ്റൂട്ട്സ് മുഖേന അപേക്ഷിക്കുന്ന വിദ്യാർഥികളിൽ ഏകദേശം 100 ശതമാനം പേർക്കും സ്റ്റുഡന്റ് വിസ ലഭ്യമാകുന്നുണ്ട്. ഉയർന്ന യോഗ്യതയും പരിശീലനവും പരിചയസമ്പത്തുമുള്ള പ്രഫഷണലുകളാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച സ്ഥാപനങ്ങളും കോഴ്സുകളും തെരഞ്ഞെടുക്കുന്നതിനുള്ള സഹായങ്ങൾ നൽകി വരുന്നത്. ഓരോ വിദ്യാർഥിയും പിഴവുകളില്ലാതെ അപേക്ഷ സമർപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള വ്യക്തിഗത ശ്രദ്ധയാണ് എഡ്റൂട്ട്സ് ഉറപ്പ് വരുത്തുന്നത്.

കരിയർ കൗൺസലിങ്, ടെസ്റ്റുകൾക്കുള്ള തയാറെടുപ്പ്, അപേക്ഷ നടപടിക്രമങ്ങൾ, വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന രീതി, വിദേശത്തേക്ക് പുറപ്പെടും മുമ്പ്​ ആവശ്യമായ തയാറെടുപ്പുകൾ, എത്തിചേർന്ന ശേഷമുള്ള സമയത്തേക്ക് വേണ്ട ഉപദേശ-നിർദേശങ്ങൾ തുടങ്ങിയ കാര്യങ്ങളിലും എഡ്റൂട്ട്സ് പ്രത്യകം ശ്രദ്ധ ചെലുത്തുന്നു. വിദ്യാർഥികൾക്ക് ഇത്തരത്തിൽ ആവശ്യമായ എല്ലാ പിന്തുണയും മാർഗനിർദേശങ്ങളും ഉറപ്പാക്കുന്നുണ്ട്.

പെരിന്തൽമണ്ണ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട്​, കാഞ്ഞങ്ങാട്, മംഗലാപുരം, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ എഡ്റൂട്ട്സിന്റെ സേവനം ലഭ്യമാണ്. കൂടാതെ യു.കെ, യു.എ.ഇ എന്നീ രാജ്യങ്ങളിലും ഓഫിസുകൾ പ്രവർത്തിക്കുന്നു.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags:    
News Summary - Edroots Education Exhibition on 18th February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.