പുതുക്കാതെ റദ്ദായ എംപ്ലോയ്മെന്റ് കാർഡുകൾ സീനിയോറിറ്റി പുനഃസ്ഥാപിച്ച് പുതുക്കുന്നതിന് അവസരം

തിരുവനന്തപുരം: സമയപരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് തൊഴിൽ-നൈപുണ്യ വകുപ്പ് പുറപ്പെടുവിച്ചു. 2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷനാണ് പുതുക്കുക.

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിച്ചു നൽകുന്നതിന് 2023 ജനുവരി 1 മുതൽ 2023 മാർച്ച് 31 വരെ സമയമനുവദിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിന് എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അർഹതയുള്ളവർ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു.

Tags:    
News Summary - Employment Card Renewal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.